കുവൈത്തില്‍ ഊര്‍ജ്ജദായക പാനീയങ്ങള്‍ക്കും പുകയില ഉത്പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നു
പുകയില ഉത്പന്നങ്ങൾക്ക് നൂറു ശതമാനവും എനർജി ഡ്രിങ്കുകൾക്കു 50 ശതമാനവും നികുതി ചുമത്തണമെന്നു നിർദേശം
കുവൈത്തിൽ ഊർജ്ജദായക പാനീയങ്ങൾക്കും പുകയില ഉത്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്താൻ നീക്കം . പുകയില ഉത്പന്നങ്ങൾക്ക് നൂറു ശതമാനവും എനർജി ഡ്രിങ്കുകൾക്കു 50 ശതമാനവും നികുതി ചുമത്തണമെന്നു നിർദേശം . ഉത്പന്നനികുതി ഏർപ്പെടുത്തുക വഴി പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ.
പ്രത്യേകഗണത്തിൽ പെട്ട ഉൽപ്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്നു നിർദേശിക്കുന്ന കരട് ബിൽ ഉടൻ പാർലിമെന്റിന്റെ പരിഗണക്കെത്തുമെന്നു സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . പുകയില ഉത്പന്നങ്ങൾ ,ഊർജ്ജദായകപാനീയങ്ങൾ , ആരോഗ്യത്തിനു ഹാനികരമാകുന്നതോ , ആഡംബരത്തിനു മാത്രമുള്ളതോ ആയ ഉത്പന്നങ്ങൾ എന്നിവക്ക് പ്രത്ത്യേക നികുതി ചുമത്തണമെന്നാണ് നിർദേശം . ഇതിൽ തന്നെ പുകയില ഉത്പന്നങ്ങൾക്ക് 100 ശതമാനവും , എനർജി ഡ്രിങ്കുകൾക്കു 50 നശതമാനവും നികുതി ചുമത്താനും നിർദേശമുണ്ട് . നിയമം ലംഘിക്കുകയോ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്യുന്നവരിൽ നിന്ന് 4000 ദിനാർവരെ പിഴ ഈടാക്കണമെന്നും കരട് നിർദേശം വ്യവസ്ഥ ചെയ്യുന്നു . പ്രത്യേകഗണത്തിൽ പെട്ട ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താൻ സൗദി ശൂറാ കൗൺസിൽ സൗദി ഭരണകൂടത്തോട് ശിപാർശ ചെയ്തിരുന്നു . ഇതിന്റെ ചുവടു പിടിച്ചാണ് കുവൈത്തും ഗുഡ്സ് ടാക്സ് നടപ്പാക്കാൻ ഒരുങ്ങുന്നത് . പുകയില ഉല്പന്നങ്ങൾക്ക് 100 ശതമാനംനികുതി ഏർപ്പെടുത്തണമെന്ന നിർദേശം കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരത്തെ വെച്ചിരുന്നു നികുതി ഇരട്ടിപ്പിക്കുന്നതിലൂടെ വിപണനവും ഉപയോഗവും കുറച്ചു കുണ്ട് വരാമെന്ന പഠന ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യ മന്ത്രാലയം ഇത്തരമൊരു ശിപാർശ മുന്നോട്ടു വെച്ചത്.