എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഗള്‍ഫ്-ഇന്ത്യ മേഖലയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

Update: 2017-08-19 13:15 GMT
Editor : admin
എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഗള്‍ഫ്-ഇന്ത്യ മേഖലയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു
Advertising

എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഗള്‍ഫ്-ഇന്ത്യ മേഖലയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കും.

എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഗള്‍ഫ്-ഇന്ത്യ മേഖലയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കും. ദുബൈയില്‍ നിന്ന് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള പ്രതിവാര വിമാനങ്ങള്‍ ഇരട്ടിപ്പിക്കാനും തീരുമാനിച്ചു. കൂടുതല്‍ പുതിയ വിമാനങ്ങള്‍ സ്വന്തമാക്കാനും എയര്‍ ഇന്ത്യ എക്സ്‍പ്രസിന് പദ്ധതിയുണ്ട്.

യു എ ഇയിലേക്ക് ഇന്ത്യയില്‍ നിന്ന് പ്രതിവാര സര്‍വീസുകളുടെ എണ്ണം 146 ആയി വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ‍പ്രസ് സി.ഇ.ഒ. കെ. ശ്യാം സുന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുംബൈ-ദുബൈ, മുംബൈ-ഷാര്‍ജ പ്രതിദിന വിമാനം ഏപ്രില്‍ ഏഴിന് തുടങ്ങും. കേരളത്തിനും ഗള്‍ഫിനുമിടയില്‍ ആഴ്ചയില്‍ 96 വിമാനങ്ങളാണ് ഉള്ളത്. ഇത് 119 ആയി വര്‍ധിപ്പിക്കും. കോഴിക്കൊടിനാണ് ഊന്നല്‍ നല്‍കുന്നത്. കോഴിക്കൊടിനും ബഹ്റൈനും ഇടയിലും കോഴിക്കെോടിനും ദോഹയ്ക്കുമിടയിലും പുതിയ ഷെഡ്യൂളുകളുണ്ടാകും. കുവൈത്തില്‍ നിന്ന് കോഴിക്കൊട്ടേക്കുള്ള വിമാന സര്‍വീസ് ആഴ്ചയില്‍ മൂന്നില്‍ നിന്ന് അഞ്ചായി വര്‍ധിക്കും. പ്രത്യകേ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് വിഷുക്കാലത്തോടെ തുടങ്ങും.

വിമാന സര്‍വീസുകളുടെ കൃത്യതയില്ലായ്മയെക്കുറിച്ച് പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍, ആയിരത്തില്‍ മൂന്ന് വിമാനങ്ങള്‍ മാത്രമാണ് റദ്ദാക്കപ്പെടുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ വര്‍ഷം ഒടുവില്‍ മൂന്ന് വിമാനങ്ങള്‍ വാങ്ങും. ഇതോടെ വിമാനങ്ങളുടെ എണ്ണം 36 ആകും. കഴിഞ്ഞ വര്‍ഷം 180 കോടി രൂപ എയര്‍ ഇന്ത്യ എക്സ്പ്രസിന് ലാഭമുണ്ടെന്നും യു എ ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വിസാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ശ്യാ സുന്ദര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News