ഹജ്ജ് ദിനങ്ങള്‍ അടുത്തതോടെ ഇരുഹറമുകളിലും തിരക്കേറുന്നു
ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും തീര്‍ഥാടകരുടെ നിലക്കാത്ത പ്രവാഹം തുടരുകയാണ്
ഹജ്ജ് ദിനങ്ങള്‍ അടുത്തതോടെ ഇരുഹറമുകളിലും തിരക്കേറുന്നു. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും തീര്‍ഥാടകരുടെ നിലക്കാത്ത പ്രവാഹം തുടരുകയാണ്. ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്ന് ഏകദേശം 14 ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം പത്ത് ലക്ഷത്തിലധികം തീര്‍ഥാടകര്‍ പുണ്യഭൂമിയിലത്തെിക്കഴിഞ്ഞു.
കരമാര്‍ഗമുള്ള തീര്‍ഥാടകരുടെ വരവ് ഇന്നലെ അവസാനിച്ചതോടെ ഇനി വിമാനം വഴി മാത്രമായിരിക്കും തീര്‍ഥാടകരത്തെുക. സെപ്തംബര്‍ ആറോടെ ഹജ്ജ് ടെര്‍മിനല്‍ അടക്കുന്നതിനാല്‍ അവശേഷിക്കുന്നവര്‍ അതിനു മുമ്പായി പുണ്യഭൂമിയിലത്തെും. പതിവു പോലെ ഇന്തോനേഷ്യ, പാകിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ്, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകരത്തെിയത്. ഇറാനില്‍ നിന്ന് ഇത്തവണ തീര്‍ഥാടകരത്തെിയിട്ടില്ല.
തീര്‍ഥാടക പ്രവാഹം ശക്തമായതോടെ ഇരുഹറമുകളില്‍ തിരക്കേറിവരികയാണ്. മദീന സന്ദര്‍ശനത്തിലേര്‍പ്പെട്ടവരും മദീന വഴിയത്തെിയവരും സെപ്തംബര്‍ ഏഴിന് മുമ്പായി മക്കയിലേക്ക് തിരിക്കേണ്ടതുണ്ട്. ഇതോടെ മക്ക ഹറമിലെ തിരക്ക് പതിന്‍മടങ്ങ് വര്‍ധിക്കും. തിരക്ക് മുന്‍കുട്ടി കണ്ട് ഇരുഹറം കാര്യാലയം ആവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. താത്കാലിക മത്വാഫ് നീക്കം ചെയ്തും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ ഭാഗങ്ങള്‍ തീര്‍ഥാടകര്‍ക്ക് തുറന്നു കൊടുത്തും മത്വാഫ് ഏരിയ ത്വവാഫ് ചെയ്യുന്നവര്‍ക്ക് മാത്രമാക്കി മാറ്റിയും ഉംറ എളുപ്പത്തിലാക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട് . തിരക്ക് നിയന്ത്രിക്കാനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സുരക്ഷ, ട്രാഫിക്ക് വകുപ്പുകള്‍ക്ക് കീഴില്‍ മക്കയിലും പുരോഗമിക്കുകയാണ്. നമസ്കാരവേളകളില്‍ ഹറമിനടുത്ത് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹറമിനടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെല്ലാം ആവശ്യമായ സുരക്ഷ സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ട്.