തൊഴില്‍ നഷ്ടത്തിനിടയിലും പ്രവാസികള്‍ക്ക് നിരവധി തൊഴിലവസരങ്ങളുമായി ഖത്തര്‍

Update: 2017-11-04 11:50 GMT
Advertising

മറ്റു ഗള്‍ഫ് നാടുകളില്‍ നടപ്പിലാക്കുന്നത് പോലെയുള്ള സ്വദേശിവത്കരണമായിരുന്നില്ലെന്നാണ്

Full View

മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നെന്നപോലെ ഖത്തറില്‍ നിന്നും നിരവധിപേരാണ് ഇതിനകം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയത്. അതേസമയം പുതിയ തൊഴിലവസരങ്ങള്‍ തേടി ആയിരക്കണക്കിന് യുവാക്കള്‍ ഇപ്പോഴും രാജ്യത്തേക്ക് എത്തുന്നുമുണ്ട്. വിവിധ സ്ഥാപനങ്ങളിലായി അധികമുള്ള ജീവനക്കാരെ ഒഴിവാക്കിയുള്ള പുനഃക്രമീകരണം മാത്രമായിരുന്നു ഖത്തറില്‍ നടന്നത്.

എണ്ണവിപണിയിലെ പ്രതിസന്ധി തുടങ്ങുന്നതിനുമുമ്പുതന്നെ ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം കുറക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. ഖത്തര്‍ പെട്രോളിയത്തില്‍ നിന്ന് ആരംഭിച്ച പുനക്രമീകരണം പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും വരെ നടപ്പിലാക്കി ത്തുടങ്ങി. രാജ്യത്തെ മലയാളി പ്രവാസികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയ ഈ നടപടികള്‍ പക്ഷെ മറ്റു ഗള്‍ഫ് നാടുകളില്‍ നടപ്പിലാക്കുന്നത് പോലെയുള്ള സ്വദേശിവത്കരണമായിരുന്നില്ലെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഖത്തറില്‍ ഇപ്പോഴും നിരവധി തൊഴിലവസരങ്ങള്‍ ഉണ്ട്.

2022 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിനു മുന്നോടിയായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും വിഷന്‍ 2030 ന്റെ ഭാഗമായുള്ള പദ്ധതികളും രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ പ്രമുഖ കമ്പനികളില്‍ നടപ്പിലാക്കിയ പുനക്രമീകരണത്തില്‍ ജോലി നഷ്ടപ്പെട്ടതോടെ മലയാളി കുടുംബങ്ങളടക്കം വലിയൊരു വിഭാഗം പ്രവാസികള്‍ രാജ്യം വിട്ട വര്‍ഷം കൂടി കഴിഞ്ഞു പോയത്. വലിയ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കി വന്നിരുന്ന സ്ഥാപനങ്ങള്‍ പലതും ചെലവുചുരുക്കാന്‍ തീരുമാനിച്ചതാണ് ഈ പ്രവാസികളുടെ തിരിച്ചു പോക്കിന് കാരണമായത്.

Tags:    

Similar News