ദുബൈയിലെ ശീഷ കഫേകളില്‍ ഗര്‍ഭിണികള്‍ക്ക് വിലക്ക്
ദുബൈയിലെ ശീഷ കഫേകളില്‍ ഗര്‍ഭിണികള്‍ക്ക് നിരോധം ഏര്‍പ്പെടുത്തി.
ദുബൈയിലെ ശീഷ കഫേകളില്‍ ഗര്‍ഭിണികള്‍ക്ക് നിരോധം ഏര്‍പ്പെടുത്തി. ഗര്‍ഭസ്ഥശിശുക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച ബോധവത്കരണ കാമ്പയിന് ദുബൈ നഗരസഭ തുടക്കം കുറിച്ചു. ശീഷ കഫേകളുടെ കവാടത്തില്‍ നിരോധ അറിയിപ്പ് പതിച്ചിട്ടുണ്ട്.
ശീഷ വലിക്കാനല്ലെങ്കില്‍ കൂടി ഗര്‍ഭിണികള്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. കുട്ടികള്‍ക്കും കൈക്കുഞ്ഞുങ്ങള്‍ക്കും വിലക്കുണ്ട്. 20 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് ദുബൈയില്‍ നിയമവിരുദ്ധമാണ്. നേരത്തെ ശീഷ കഫേകള്‍ സ്വയമേവ ഗര്‍ഭിണികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ഉപഭോക്താക്കളുമായി പലപ്പോഴും വാക്കേറ്റത്തിന് കാരണമായിരുന്നു. ഇപ്പോള്‍ ഒൌദ്യോഗിക വിലക്ക് വന്നത് സ്ഥാപന ഉടമകള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
അതിനിടെ വിവിധ നിയമലംഘനങ്ങള്‍ നടത്തിയതിന് കഴിഞ്ഞയാഴ്ച 15 ശീഷ കഫേകള്‍ പൂട്ടിച്ചതായി ദുബൈ നഗരസഭ അധികൃതര്‍ അറിയിച്ചു. പുക വലിക്കാന്‍ പ്രത്യേക ഇടങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുക, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 70 രജിസ്റ്റര്‍ ചെയ്ത ശീഷ കഫേകളാണ് ദുബൈയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.