ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികളില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ ജോലി

Update: 2018-03-14 14:46 GMT
Editor : Jaisy
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികളില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ ജോലി
Advertising

മെച്ചപ്പെട്ട ആനുകൂല്യവും തൊഴില്‍ സ്ഥിരതയുമാണ് ഗള്‍ഫ് യുവതീ യുവാക്കളെ സര്‍ക്കാര്‍ ജോലിക്ക് പ്രേരിപ്പിക്കുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Full View

ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികളില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ ജോലിയെന്ന് പഠന റിപ്പോര്‍ട്ട്. മെച്ചപ്പെട്ട ആനുകൂല്യവും തൊഴില്‍ സ്ഥിരതയുമാണ് ഗള്‍ഫ് യുവതീ യുവാക്കളെ സര്‍ക്കാര്‍ ജോലിക്ക് പ്രേരിപ്പിക്കുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുഎഇ, സൗദി, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളിലെ യുവതീ യുവാക്കള്‍ക്കിടയിലാണ് അറബ് യൂത്ത് സര്‍വേ നടന്നത്. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് വിഭാഗവും സ്വകാര്യ മേഖലയിലെ ജോലിയോടുള്ള താല്‍പര്യമില്ലായ്മ തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. മെച്ചപ്പെട്ട വേതനം, ആനുകൂല്യങ്ങള്‍, അവധി ദിനങ്ങള്‍ എന്നിവയാണ് സര്‍ക്കാര്‍ ജോലി മാത്രം മതിയെന്ന നിലപാടിലേക്ക് യുവതയെ നയിക്കുന്നത്.

സ്വകാര്യ മേഖലയില്‍ സ്വദേശി അനുപാതം ഉയര്‍ത്താന്‍ കടുത്ത നടപടികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചു വരുന്നത്. എന്നാല്‍ ഇതൊന്നും യുവതയുടെ നിലപാട് മാറ്റുന്നതില്‍ വേണ്ടത്ര ഫലം ചെയ്തില്ലെന്നാണ് പഠന റിപ്പോര്‍ട്ടിന് മേല്‍നോട്ടം വഹിച്ച ഏജന്‍സി അസ്ദയുടെ മേധാവി സുനില്‍ ജോണ്‍ അഭിപ്രായപ്പെട്ടു.

എണ്ണവില തകര്‍ച്ചയെ തുടര്‍ന്ന് സര്‍ക്കാര്‍ വക നിയമനങ്ങള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ നിശ്ചിത ശതമാനം ജോലി സ്വദേശികള്‍ക്ക് ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News