സൗദി സ്‌കൂളിലെ വെടിവെപ്പില്‍ രണ്ടു മരണം
Update: 2018-04-03 18:00 GMT
സ്‌കൂളില്‍ നിന്നും പിരിച്ചു വിട്ട അറബ് വംശജനായ അധ്യാപകനാണ് വെടിവച്ചത്.
റിയാദിലെ സ്വകാര്യ സ്കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സ്കൂൾ പ്രിൻസിപ്പാളും സൗദി പൗരനായ അധ്യാപകനുമാണ് കൊല്ലപ്പെട്ടത്.
കിംങ്ഡം സ്കൂളിലില്‍ ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. സ്കൂളില്‍ നിന്നും അടുത്തിടെ പുറത്താക്കിയ ഇറാഖി പൌരനായ അധ്യാപകനാണ് വെടിവെച്ചത്.
പ്രധാന അധ്യാപകൻ അമേരിക്കന്‍ പൌരത്വമുള്ള പലസ്തീനിയാണന്നാണ് വിവരം. ജെംസ് എഡ്യുക്കേഷൻ ശൃംഖലയിൽ പെട്ട കിംങ്ഡം സ്കൂളിന്റെ ഉടമ വ്യവസായ പ്രമുഖൻ അമീർ വലീദ് ബിൻ തലാലാണ്. അക്രമിയെ കണ്ടെത്താൻ പൊലീസ് വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്.