വിദേശത്ത് ഡ്രൈവിങ് ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് ഡ്രൈവിങ് സ്കൂളില്‍ പോകാതെ ലൈസന്‍സിന് അപേക്ഷിക്കാം

Update: 2018-04-08 17:24 GMT
Editor : Jaisy
വിദേശത്ത് ഡ്രൈവിങ് ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് ഡ്രൈവിങ് സ്കൂളില്‍ പോകാതെ ലൈസന്‍സിന് അപേക്ഷിക്കാം
Advertising

ആറായിരത്തിലേറെ സൌദി സ്ത്രീകള്‍ക്ക് നിലവില്‍ വിവിധ രാജ്യങ്ങളിലായി ലൈസന്‍സുണ്ട്

വിദേശ രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് ഡ്രൈവിങ് സ്കൂളില്‍ പോകാതെ നേരിട്ട് ലൈസന്‍സിന് അപേക്ഷിക്കാവുന്നതാണെന്ന് ട്രാഫിക് വക്താവ്. ആറായിരത്തിലേറെ സൌദി സ്ത്രീകള്‍ക്ക് നിലവില്‍ വിവിധ രാജ്യങ്ങളിലായി ലൈസന്‍സുണ്ട്. സ്ത്രീകള്‍ ഈ രംഗത്തെത്തുന്നതോടെ വാഹന മേഖലയില്‍ സ്ത്രീകളുടെ 208 ദശലക്ഷം റിയാല്‍ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Full View

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായുള്ള നടപടികളിലാണ് ട്രാഫിക് താരിഖ് അല്‍റുബൈആന്റെ വിശദീകരണം. ആറായിരത്തിലേറെ വനിതകള്‍ക്ക് നിലവില്‍ വിവിധ രാജ്യങ്ങളിലായി ഡ്രൈവിങ് ലൈസന്‍സുണ്ട്. ഇതില്‍ സൌദി അംഗീകരിക്കുന്ന രാജ്യങ്ങളില്‍ ലൈസന്‍സുള്ളവര്‍ക്ക് ഡ്രൈവിങ് സ്കൂളില്‍ പോകാതെ നേരിട്ട് ലൈസന്‍സിന് അപേക്ഷിക്കാം. നിലവില്‍ പുരുഷന്മാര്‍ക്കും ലൈസന്‍സ് നല്‍കാന്‍ ഇതേ മാനദണ്ഡമാണുള്ളത്.

ഇതിനിടെ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ ഈ രംഗത്ത് വനിതകളുടെ നിക്ഷേപ, തൊഴില്‍ സാധ്യത ആരായുന്നതിനായി റിയാദ് ചേമ്പറിന് കീഴില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഡ്രൈവിങ് സ്കൂള്‍, വാഹനത്തിന് ഉപയോഗിക്കാനുള്ള സൗന്ദര്യവസ്തുക്കള്‍, സേവനം തുടങ്ങി വിവിധ മേഖലയില്‍ 208 ദശലക്ഷം റിയാലിന്റെ മുതല്‍മുടക്കിന് സാധ്യതയുണ്ടെന്ന് കമ്മറ്റി വ്യക്തമാക്കി.
സൗദി വിഷന്‍ 2030ന്റെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വാഹന മേഖലയില്‍ പുതിയ അവസരം തുറക്കും. സ്ത്രീകളുടെ ഡ്രൈവിങ് സ്കൂളുകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും തുറന്നുപ്രവര്‍ത്തിക്കുന്നതിലൂടെ ഈ രംഗത്തെ നിക്ഷേപം സജീവമാവും. കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കും. നിലവില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികളുടെ വാഹനങ്ങളില്‍ പരുഷന്മാരാണ് ഡ്രൈവര്‍മാര്‍. ഈ ജോലികള്‍ സ്ത്രീകള്‍ക്ക് അനുയോജ്യമാണെന്നാണ് കമ്മറ്റിയുടെ വിലയിരുത്തല്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News