രൂപമാറ്റത്തിന് ഒരുങ്ങി ദുബൈയിലെ മെട്രോ സ്റ്റേഷനുകള്‍

Update: 2018-04-11 22:49 GMT
Editor : admin
രൂപമാറ്റത്തിന് ഒരുങ്ങി ദുബൈയിലെ മെട്രോ സ്റ്റേഷനുകള്‍
Advertising

ദുബൈയില്‍ മെട്രോ സ്റ്റേഷനുകള്‍ പലതും രൂപമാറ്റത്തിന് ഒരുങ്ങുന്നു.

ദുബൈയില്‍ മെട്രോ സ്റ്റേഷനുകള്‍ പലതും രൂപമാറ്റത്തിന് ഒരുങ്ങുന്നു. സ്റ്റേഷനുകളോട് ചേര്‍ന്ന് കിടക്കുന്ന ഒഴിഞ്ഞ ഭൂമി കൂടി ഏറ്റെടുത്ത് വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ ആര്‍ ടി എ. ദേരയിലെ യൂനിയന്‍ മെട്രോ സ്റ്റേഷനാകും ഇത്തരത്തില്‍ ആദ്യം പരിഷ്കരിക്കുക.

അമേരിക്കന്‍ നഗരങ്ങളായ വാന്‍കൂവര്‍, സാന്‍ഫ്രാന്‍സിസ്കോ ബേ എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ മാതൃകയിലായിരിക്കും വിവിധ മെട്രോ സ്റ്റേഷനുകള്‍ പുനര്‍ രൂപകല്‍പന ചെയ്യുന്നത്. പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ദേരയിലെ യൂനിയന്‍ സ്റ്റേഷന്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് ആര്‍.ടി.എ റെയില്‍ ആസൂത്രണവിഭാഗം ഡയറക്ടര്‍ മുന അല്‍ ഉസൈമി പറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന മിന മേഖല ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസില്‍ അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

യൂനിയന്‍ ഒയാസിസ് എന്ന പേരിലായിരിക്കും യൂനിയന്‍ സ്റ്റേഷന്‍ വികസിപ്പിക്കുക. സ്റ്റേഷനോട് ചേര്‍ന്ന് താമസ കേന്ദ്രങ്ങള്‍, ഹോട്ടല്‍, ഓഫിസ് മുറികള്‍ എന്നിവ നിര്‍മിക്കും. അല്‍ നഹ്ദ റോഡ്, സലാഹുദ്ദീന്‍ റോഡ് എന്നിവിടങ്ങളിലെ മൂന്ന് സ്റ്റേഷനുകളിലും ഇതേ മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ ആലോചനയുണ്ട്. സ്റ്റേഷനുകള്‍ക്ക് സമീപം തന്നെ താമസ കേന്ദ്രങ്ങളും ഓഫിസുകളും നിലവില്‍ വരുന്നതോടെ ആളുകള്‍ പൊതുഗതാഗത സമ്പ്രദായത്തെ കൂടുതല്‍ ആശ്രയിക്കുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ ഇതോടെ റോഡില്‍ നിന്ന് ഒഴിവാകും. നിരത്തുകളിലെ തിരക്കും ഗതാഗതക്കുരുക്കും കുറക്കാന്‍ ഇതിലൂടെ കഴിയും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News