ഒമാനില്‍ മരുന്നുകളുടെ ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നത് മാറ്റി

Update: 2018-04-20 20:00 GMT
Editor : admin
ഒമാനില്‍ മരുന്നുകളുടെ ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നത് മാറ്റി
Advertising

സ്വകാര്യ ഫാര്‍മസികള്‍ വഴി വിതരണം ചെയ്യുന്ന മരുന്നുകളുടെ ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നത് ഒമാന്‍ ആരോഗ്യമന്ത്രാലയം മാറ്റിവെച്ചു.

Full View

സ്വകാര്യ ഫാര്‍മസികള്‍ വഴി വിതരണം ചെയ്യുന്ന മരുന്നുകളുടെ ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നത് ഒമാന്‍ ആരോഗ്യമന്ത്രാലയം മാറ്റിവെച്ചു. ഇത് രണ്ടാം തവണയാണ് തീരുമാനം മാറ്റുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നതു സംബന്ധിച്ച ആദ്യ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ജനുവരി മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നും ഇതുവഴി ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ വിലയില്‍ കുറവുണ്ടാകുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ജനുവരിയില്‍ ഉത്തരവ് നടപ്പിലാക്കുന്നത് ജൂണ്‍ ഒന്നിലേക്ക് നീട്ടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ലാഭവിഹിതം കുറക്കുന്നത് സംബന്ധിച്ച തീരുമാനം മരുന്ന് വിപണിയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച പ്രത്യേക പഠനം നടത്തിയ ശേഷമാകും ഉത്തരവ് നടപ്പാക്കുകയെന്നാണ് മുമ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത് . സുല്‍ത്താന്റെ ഉത്തരവ് പ്രകാരമുള്ള പുതിയ ഫാര്‍മസി നിയമത്തിന്റെ ഉപനിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും നിലവില്‍ വന്നശേഷമാകും ഉത്തരവ് നടപ്പാക്കുകയെന്നാണ് സ്വകാര്യ ഫാര്‍മസികള്‍ക്കായി മെയ് ഒടുവില്‍ പുറത്തിറങ്ങിയ സര്‍ക്കുലറില്‍ പറയുന്നത്.

ഇന്‍ഷൂറന്‍സ് ചിലവും ചരക്കുകൂലിയും ആസ്പദമാക്കി ലാഭപരിധി പുനര്‍നിര്‍ണയിക്കുന്നതിനായിരുന്നു തീരുമാനം. സി.ഐ.എഫ് 20 റിയാലിലും കുറവുള്ളവക്ക് 43 ശതമാനമാകും ലാഭം. വിതരണക്കാരന് 15 ശതമാനവും ചില്ലറ വില്‍പനക്കാരന് 28 ശതമാനവും ലാഭമാണ് ഇതില്‍ ലഭിക്കുക. 50 റിയാല്‍ വരെയുള്ള മരുന്നുകള്‍ക്ക് വിതരണക്കാരന് 15 ശതമാനവും ചില്ലറ വില്‍പനക്കാരന് 24 ശതമാനവും ലാഭം ലഭിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News