ദുബൈ നഗരത്തിന്​ കൂട്ടായി ഇനി പുതിയ ടാക്സി ശൃംഖല

Update: 2018-04-21 19:57 GMT
Editor : Jaisy
ദുബൈ നഗരത്തിന്​ കൂട്ടായി ഇനി പുതിയ ടാക്സി ശൃംഖല
Advertising

അമ്പതോളം ഇലക്​ട്രിക്​ കാറുകളാണ്​ ടെസ്ലയുടെ ബാനറിൽ ദുബൈ നിരത്തുകളിൽ ഇറങ്ങുക

ദുബൈ നഗരത്തിന്​ കൂട്ടായി ഇനി പുതിയ ടാക്സി ശൃംഖല വരുന്നു. അമ്പതോളം ഇലക്​ട്രിക്​ കാറുകളാണ്​ ടെസ്ലയുടെ ബാനറിൽ ദുബൈ നിരത്തുകളിൽ ഇറങ്ങുക.

Full View

ദുബൈ ടാക്സി കോർപറേഷനു ചുവടെയാണ്​ പുതിയ വിരുന്നുകാരൻ എത്തുന്നത്​. സ്വയം നിയന്ത്രിത സാങ്കേതിക സംവിധാനങ്ങളുള്ള ടെസ്​ല കാറുകൾ നഗരത്തിന്​ കൂടുതൽ പുതുമ പകരും. ലോകോത്തര നഗരമായി ദുബൈയെ നിലനിർത്തുകയെന്ന വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദിന്റെ പ്രഖ്യാപനത്തിന്റെ പ്രയോഗവത്കരണം കൂടിയാണ്​ ​ പുതിയ ഇലക്ട്രിക്​ കാറുകൾ. പരിസ്ഥിതിയോട്​ കൂടുതൽ ചേർന്നു നിൽക്കുന്നു എന്നതാണ്​ ഈ കാറുകളുടെ ഏറ്റവും മികച്ച പ്രത്യേകത.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ മൂന്നിൽ നടന്ന ചടങ്ങിൽ ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡന്റ്​ ശൈഖ്​ അഹ്മദ്​ ബിൻ സഈദ്​ ആൽ മക്തൂം ആർ.ടി.എ മേധാവി മതാർ അൽ തായർ ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു. മൊത്തം 200 ഇലക്ട്രിക്​ കാറുകളായിരിക്കും 2019 ഓടെ ദുബൈ നിരത്തുകളിൽ എത്തുന്നത്​. ഇതിന്റെ ആദ്യഘട്ടം എന്ന നിലക്കാണ്​ അമ്പത്​കാറുകളുടെ രംഗപ്രവേശം. കാറുകൾക്കായി 13 ഇലക്​ട്രിക്​ റീ ചാർജിങ്ങ്​ സ്റ്റേഷനുകളും ഒരുങ്ങും. പ്രഖ്യാപനത്തെ തുടർന്ന്​ പ്രമുഖർ കാറുകളിൽ സവാരിയും നടത്തി. കുറ്റമറ്റ സംവിധാനങ്ങളും സുരക്ഷയുമാണ്​ ടെസ്ല കാറുകളുടെ പ്രത്യേകത. ഡ്രൈവർമാർക്ക്​ ആയാസരഹിതമായി വണ്ടി ഓടിക്കാനാകുമെന്ന പ്രത്യേകതയും ഉണ്ട്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News