അബൂദബി മോഡല്‍ സ്കൂള്‍ റേഡിയോ പ്രവര്‍ത്തനമാരംഭിച്ചു
MPR 100 എന്ന് പേരിട്ട റേഡിയോ എല്ലാ അധ്യയന ദിവസങ്ങളിലും ക്ലാസ് ഇടവേളകളില്‍ പരിപാടികളുമായി സജീവമാകും
അബൂദബി മോഡല്‍ സ്കൂളില്‍ കുട്ടികളുടെ റേഡിയോ പ്രവര്‍ത്തനമാരംഭിച്ചു. MPR 100 എന്ന് പേരിട്ട റേഡിയോ എല്ലാ അധ്യയന ദിവസങ്ങളിലും ക്ലാസ് ഇടവേളകളില്‍ പരിപാടികളുമായി സജീവമാകും.
പ്രിന്‍സിപ്പല്‍ അബ്ദുല്‍ഖാദറിന്റെ സാന്നിധ്യത്തില്‍ സ്കൂള്‍ ആര്‍ ജെ മാരായ ഐഷി, ഹിദ ബഷീര്‍ എന്നിവരാണ് റേഡിയോക്ക് തുടക്കം കുറിച്ചത്. മോഡല്‍ പ്രമറി റേഡിയോ 100 എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്. സ്കൂളില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്ന സംവിധാനത്തിലൂടെ മുഴുവന്‍ ക്ലാസുകളിലും റേഡിയോ കേള്‍ക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും അവരുടെ അഭിരുചികള്‍ പ്രകടിപ്പിക്കാന്‍ റേഡിയോ വേദിയൊരുക്കും. ആദ്യ ദിവസം അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി അനാമികയും വകുപ്പ് മേധാവി സ്മിതയും റേഡിയോയില്‍ ഗാനമാലപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ശരീഫ്, വകുപ്പ് മേധാവിയായ സുഭദ്ര, റീത്ത എന്നിവര്‍ സന്നിഹിതരായിരുന്നു. വിജ്ഞാനവും വിനോദവും പങ്കുവെക്കുന്നതിന് പുറമെ കുട്ടികളുടെ റേഡിയോ അവതരണത്തില് മികവ് ഉയര്‍ത്താനും കൂടിയാണ് റേഡിയോ ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു.