നയിക്കാന്‍ പിണറായി; സ്വാഗതം ചെയ്ത് പ്രവാസികള്‍

Update: 2018-04-23 02:06 GMT
Editor : admin
നയിക്കാന്‍ പിണറായി; സ്വാഗതം ചെയ്ത് പ്രവാസികള്‍
Advertising

പിണറായി വിജയനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സി.പി.എം തീരുമാനം യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും ആഹ്ളാദം പടര്‍ത്തി.

Full View

പിണറായി വിജയനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സി.പി.എം തീരുമാനം യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും ആഹ്ളാദം പടര്‍ത്തി. പ്രവാസി പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു നേതാവ് മുഖ്യമന്ത്രിയാകുന്നത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലില്‍ ആണ് പ്രവാസ ലോകം.

വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഇടതുമുന്നണിയുടെ അമരക്കാരനായി പിണറായി വിജയനെ സി.പി.എം തെരഞ്ഞെടുത്ത വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രവാസ ലോകത്തെ ഇടതു അനുഭാവികള്‍ എതിരേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൊട്ടുമുമ്പ് യു.എ.ഇയില്‍ എത്തിയ പിണറായി വിജയന്‍ പ്രവാസി പ്രശ്നങ്ങളില്‍ മികച്ച നടപടികള്‍ ഇടതു മുന്നണി കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കേരള സമ്പദ് ഘടനക്ക് പിന്‍ബലമായ പ്രവാസികളുടെ ഇടത്തരക്കാര്‍ക്ക് ഗുണകരമാകുന്ന പദ്ധതികള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ പുതിയ ഇടതു സര്‍ക്കാര്‍ മികച്ച നയം ആവിഷ്കരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. പ്രവാസി പണം പ്രയോജനപ്പെടുത്തി സഹകരണ ബാങ്ക് എന്നതുള്‍പ്പെടെ നിരവധി ആശയങ്ങളും പിണറായിക്കു മുമ്പാകെ പ്രവാസികള്‍ സമര്‍പ്പിച്ചിരുന്നു. എയര്‍ കേരള ഉള്‍പ്പെടെ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു വെച്ച പല പദ്ധതികളും പ്രായോഗിക തലത്തില്‍ മുന്നോട്ടു പോയിരുന്നില്ല. ഇത്തരം കാര്യങ്ങളിലും പുതിയ സര്‍ക്കാരില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് പ്രവാസി സമൂഹം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News