കുവൈത്തില്‍ എച്ച്ഐവി ബാധിതരുടെ ചികിത്സക്കും കൗൺസിലിംഗിനുമായി പ്രത്യേക ക്ലിനിക്ക്

Update: 2018-04-24 16:32 GMT
Editor : Jaisy
കുവൈത്തില്‍ എച്ച്ഐവി ബാധിതരുടെ ചികിത്സക്കും കൗൺസിലിംഗിനുമായി പ്രത്യേക ക്ലിനിക്ക്
Advertising

എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം

കുവൈത്തില്‍ എച്ച്ഐവി ബാധിതരുടെ ചികിത്സക്കും കൗൺസിലിംഗിനുമായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം . എയ്ഡ്സ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം . ദേശീയ തലത്തിൽ എയിഡ്സ് ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു .

Full View

രാജ്യത്തു നിന്ന്​ 2030നകം എയ്ഡ്സിനെ പൂർണമായി പടികടത്താനാണ്​ ആരോധ്യമന്ത്രാലയത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായാണ് എച്ച് ഐ വി പരിശോധനക്കും ചികിത്സക്കുമായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ്​ അണ്ടർ സെക്രട്ടറി മാജിദ് അൽ ഖത്താൻ പറഞ്ഞു .രോഗബാധിതർക്കു ഏറ്റവും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതോടൊപ്പം കൗൺസിലിംഗിനും അവസരമൊരുക്കും . 2021 ഓടെ എയിഡ്സ് കേസുകൾ പകുതി ആയെങ്കിലും കുറക്കാനാണ്​ മന്ത്രാലയം ലക്ഷ്യമിടുന്നത്​. ഇതിനായി രാജ്യവ്യാപകമായ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മാജിദ് അൽ ഖത്താൻ പറഞ്ഞു . എച്ച്‌.ഐ.വി ബാധിതരെ കണ്ടെത്തുന്നതിനും ​ രോഗം ബാധിച്ചവരോട് ​ വിവേചനം കാണിക്കരുതെന്നു ജനങ്ങളെ ബോധവത്കരിക്കാനും ക്യാമ്പയിൻ പ്രയോജനപ്പെടുത്തും . 2021 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ വിവിധ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, എൻജിഒകൾ എന്നിവയുടെ പങ്കാളിത്തമുണ്ടാവും. എയ്ഡ്സ്​ തടയലുമായി ബന്ധപ്പെട്ട്​ നിയമം പാസാക്കിയ ആദ്യത്തെ രാജ്യമാണ്​ കുവൈത്ത്​ എന്നും ​ മാജിദ അൽ ഖത്താൻ കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ കണക്കനുസരിച്ച്​ 363 എയിഡ്സ് കേസുകളാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇതിൽ 60 പേർക്ക് ഈ വർഷമാണ് രോഗം സ്ഥിരീകരിച്ചത് . യു എൻ പുറത്തിറക്കിയ 2017 വർഷത്തെ താരതമ്യ റിപ്പോർട്ടിലും കുവൈത്തിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ വർധനയുള്ളതായി പരാമർശമുണ്ടായിരുന്നു .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News