കല്യാണ്‍ സില്‍ക്സിന്റെ 25ാമത് ഷോറൂം മസ്കത്തില്‍ തുറന്നു

Update: 2018-04-26 20:53 GMT
Editor : admin
കല്യാണ്‍ സില്‍ക്സിന്റെ 25ാമത് ഷോറൂം മസ്കത്തില്‍ തുറന്നു
കല്യാണ്‍ സില്‍ക്സിന്റെ 25ാമത് ഷോറൂം മസ്കത്തില്‍ തുറന്നു
AddThis Website Tools
Advertising

ബ്രാൻഡ്‌ അംബാസഡറും ചലച്ചിത്ര താരവുമായ പ്രിഥ്വിരാജാണ് ഉദ്ഘാടനം നിർവഹിച്ചത്.

Full View

പട്ടിന്റെ വിസ്മയം തീർത്ത് കല്യാൺ സിൽക്സിന്റെ 25 മത് ഷോറൂം മസ്കത്തിലെ റൂവിയിൽ തുറന്നു . ബ്രാൻഡ്‌ അംബാസഡറും ചലച്ചിത്ര താരവുമായ പ്രിഥ്വിരാജാണ് ഉദ്ഘാടനം നിർവഹിച്ചത്.

വൻ ജനകൂട്ടത്തെ സാക്ഷി നിർത്തിയാണ് കല്യാൺ സിൽക്സിന്റെ ഒമാനിലെ ആദ്യ ഷോറൂം നടൻ പ്രിഥ്വിരാജ് ഉദ്ഘാടനം ചെയ്തത് . ഉദ്ഘാടനത്തിനോടനുബന്ധിച്ചു നടന്ന പരിപാടിയിൽ ആരാധകരുടെ ആവശ്യപ്രകാരം 'എന്ന് സ്വന്തം മൊയ്തീൻ ' സിനിമയിൽ നിന്നുള്ള ഡയലോഗ് പറയാനും താരം മടിച്ചില്ല .രണ്ടു നിലകളിലായിട്ടുള്ള ഷോറൂമിൽ ലോകോത്തര പട്ടിന്റെ വിശാലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത് . ഒമാനിലെ പ്രവാസി സമൂഹത്തിന്റെ ഏറെ കാലമായുള്ള ആവശ്യമാണ്‌ പുതിയ ഷോറൂമിലൂടെ സാക്ഷാത്കരിച്ചതെന്നു കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു. കല്യാൺ സിൽക്സ്‌ന്റെ മിഡിലീസ്റ്റിലെ ആറാമത്തെ ഷോറൂം ഈ വർഷം പകുതിയോടെ യു എ യിൽ തുറക്കമെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News