യാത്രാ സൌകര്യം ഒരുക്കിയില്ല; നാട്ടിലേക്ക് മടങ്ങാനിരുന്ന സൌദി ഓജര്‍ കമ്പനിയിലെ രണ്ട് മലയാളികള്‍ യാത്ര റദ്ദാക്കി

Update: 2018-04-28 04:22 GMT
Editor : Jaisy
യാത്രാ സൌകര്യം ഒരുക്കിയില്ല; നാട്ടിലേക്ക് മടങ്ങാനിരുന്ന സൌദി ഓജര്‍ കമ്പനിയിലെ രണ്ട് മലയാളികള്‍ യാത്ര റദ്ദാക്കി
Advertising

ഡല്‍ഹിയില്‍ നിന്നും നാ‌‌ട്ടിലേക്കുള്ള യാത്രാ സൌകര്യം സര്‍ക്കാര്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം

Full View

വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായ ജിദ്ദയിലെ സൌദി ഓജര്‍ കന്പനിയിലെ തൊഴിലാളികളുടെ രണ്ടാമത്തെ സംഘം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.. സംഘത്തിലുണ്ടായിരുന്ന മലയാളികള്‍ ഇന്ന് പുറപ്പെട്ടിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നതിനുള്ള സംവിധാനം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കാത്തിതില്‍ പ്രതിഷേധിച്ചാണ് മലയാളികള്‍ യാത്ര റദ്ദാക്കിയത്,

സൌദി ഓജര്‍കന്പനിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോകാന്‍ സന്നദ്ധമായ തൊഴിലാളികളുടെ രണ്ടാം സംഘം ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിയോട് കൂടിയാണ് യാത്രതിരിച്ചത്.ഡല്‍ഹിയിലേക്കുള്ള സൌദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഒന്പത് പേര്‍ക്കായിരുന്നു യാത്രക്ക് അനുമതി... ഇന്നലെ രാത്രിയാണ്നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത വിവരം തൊഴിലാളികളെ അറിയിച്ചത്. ഇതനുസരിച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും അവരവരുടെ നാടുകളിലേക്ക് സ്വന്തം ചിലവില്‍ പോകണെന്ന് നിര്‍ദേശം കിട്ടിയതോടെകൂട്ടത്തിലുള്ള രണ്ട് മലയാളികളും യാത്ര റദ്ദാക്കുകയായിരുന്നു...

കേന്ദ്രസര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News