മലപ്പുറത്തെ വികലമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കണം

Update: 2018-05-01 23:57 GMT
Editor : admin
മലപ്പുറത്തെ വികലമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കണം
Advertising

മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ പിറവിയാഘോഷത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

Full View

മലപ്പുറത്തെ വികലമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രതിരോധം ഇയര്‍ന്നുവരണമെന്ന് സാഹിത്യനിരുപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ.രാജേന്ദ്രന്‍ എടത്തുങ്കര ദോഹയില്‍ പറഞ്ഞു. മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ പിറവിയാഘോഷത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ആദൃമായി വിദേശികള്‍ക്കെതിരെ നികുതിനിഷേധ പ്രസ്ഥാനം ആരംഭിച്ച മലപ്പുറത്തുകാര്‍ , സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിന്റെ പേരില്‍ അന്തമാനിലേക്കു നാടുകടത്തപ്പെട്ടവര്‍ കൂടിയായിരുന്നെന്നും സാഹിത്യനിരുപകനും മടപ്പള്ളി ഗവ. കോളേജ് പ്രൊഫസറുമായ രാജേന്ദ്രന്‍ എടത്തുങ്കര പറഞ്ഞു. എന്നാല്‍ കേരളത്തിന്റെ അക്കാദമിക ചരിത്രം ഇതിനെ അവഗണിക്കുകയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. മംവാക് ദോഹയില്‍ സംഘടിപ്പിച്ച മലപ്പുറം ജില്ലാ പിറവി ആഘോഷത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീഡിയവണിലെ എം80 മൂസ കഥാപാത്രങ്ങളുമായി വിനോദ് കോവൂരും സുരഭിയും അവതരിപ്പിച്ച സ്‌കിറ്റുകളും ഖത്തറിലെ ഗായകരെ അണിനിരത്തി മുബാറക് മങ്കട നയിച്ച ഇശല്‍ ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി. മംവാഖ് വൈസ് പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് ഉദഘാടനം ചെയ്ത പരിപാടിയില്‍ പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര അധ്യക്ഷത വഹിച്ചു. മംവാഖ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും പ്രായോജകരായ ഓറിയന്റല്‍ ഓട്ടോ പാര്‍ട്സ് മാനേജിംഗ് ഡയറക്ടറുമായ ഉസ്മാന്‍ കല്ലന്‍ ആശംസ നേര്‍ന്നു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഈസ സ്വാഗത വും ആക്ടിംഗ് ജനറല്‍ സെക്രട്ടറി മൂസക്കുട്ടി ഒളകര നന്ദിയും പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News