സൗദിയിൽ മഴ തുടരും; വിവിധ ഇടങ്ങളിൽ നാളെയും റെഡ് അലർട്ട്‌

മക്ക, അസീർ, അൽ ബഹ പ്രവിശ്യകളിലാണ് മഴ ശക്തമാവുക

Update: 2025-01-10 15:47 GMT
Editor : Thameem CP | By : Web Desk
Advertising

ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. അൽ നമാസ്, തനൂമ, ഉൾപ്പെടെ അസീറിലെ വിവിധ പ്രദേശങ്ങളിലും ബൽജുർഷി, മന്ദക്ക്, ഉൾപ്പെടെ അൽ ബാഹ പ്രവിശ്യയിലെ വിവിധ ഇടങ്ങളിലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മഴയോടൊപ്പം ശക്തമായ മൂടൽമഞ്ഞും അനുഭവപ്പെടും. കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

ഇന്ന് ഉച്ചയോടെ ഹറമിലും പരിസരപ്രദേശങ്ങളിലും സാമാന്യംമഴ ലഭിച്ചു. കഅ്ബ പ്രദക്ഷിണം ചെയ്യാനെത്തിയ വിശ്വാസികൾ മഴ നനഞ്ഞാണ് കർമ്മങ്ങൾ പൂർത്തിയാക്കിയത്. റിയാദിൽ ഞായറാഴ്ച വരെ മഴ യുണ്ടാവാൻ സധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജോർദാൻ അതിർത്തി പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിലും കടുത്ത തണുപ്പ് തുടരുകയാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News