കുവൈത്തില്‍ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നു
1330 മരുന്നുകളുടെയും 24 ന്യൂട്രീഷൻ സപ്ലിമെന്റുകളിടേയും വിലയാണ് വർധിപ്പിക്കുന്നത്
കുവൈത്തിൽ വിവിധയിനം മരുന്നുകളുടെയും ന്യൂട്രീഷനൽ സപ്ലിമെന്റുകളുടെയും വില വർധിപ്പിക്കുന്നു . ഇത് സംബന്ധിച്ച തീരുമാനത്തിൽ ആരോഗ്യമന്ത്രി ജമാൽ അൽ ഹർബി ഒപ്പുവെച്ചു. 1330 മരുന്നുകളുടെയും 24 ന്യൂട്രീഷൻ സപ്ലിമെന്റുകളിടേയും വിലയാണ് വർധിപ്പിക്കുന്നത്.
മരുന്നുവില നിർണയ സമിതിയുടെ ശിപാർശ പ്രകാരമാണ് നടപടിയെന്നും 45 ശതമാനം വരെ വർദ്ധനയുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു . ജി.സി.സി രാജ്യങ്ങളിൽ മരുന്നുവില കൂടുതലുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് കുവൈത്ത് . സൗദിയിലാണ് താരതമ്യേന വില കുറവുള്ളത്. ജിസിസി തലത്തിൽ ജീവൻരക്ഷാ മരുന്നുകളുടെ വില ഏകീകരിച്ചത് ജനങ്ങൾക്ക് ഗുണം ചെയ്തതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ . ആദ്യ ഘട്ടത്തിൽ 1200ഉം രണ്ടാം ഘട്ടത്തിൽ 900വും മരുന്നുകളുടെ വിലയാണ് ഏകീകരിച്ചത്. 1000 മരുന്നുകളുടെ കൂടി വില എകീകരിക്കുകയാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത് രാജ്യാന്തര മരുന്ന് രജിസ്ട്രഷൻ നടപ്പാക്കുന്നതിലൂടെയും മരുന്നുവില കുറക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട് . വില കുറവുള്ള സൗദി നിർമിത മരുന്നുകൾ കുവൈത്തിൽ സുലഭമാവുന്നതോടെ വില കുറകുറവിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.