ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ പുതിയ ഗതാഗത സംവിധാനം തുടങ്ങി
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ പുതിയ ഗതാഗത സംവിധാനം ആരംഭിച്ചു
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ പുതിയ ഗതാഗത സംവിധാനം ആരംഭിച്ചു. കഴിഞ്ഞ 15 വര്‍ഷങ്ങളായി സൗദി പൊതു ഗതാഗത സംവിധാനമായ സാപ്റ്റ്കൊ ആയിരുന്നു ഗതാഗത സേവനം നടത്തിയിരുന്നത്. പുതിയ കരാര്‍ ഒപ്പിട്ടിട്ട് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ആയിട്ടുള്ളത് കൊണ്ട് ആറ് വര്‍ഷം മാത്രം പഴക്കമുള്ള ബസ്സുകളാണ് തല്‍ക്കാലം സര്‍വ്വീസ് നടത്താന്‍ എത്തിയിട്ടുള്ളത്.
ഞായറാഴ്ച പുതിയ അധ്യയന വര്‍ഷം തുടങ്ങിയതോടെ പുതിയ ഗതാഗത സംവിധാനത്തിനും തുടക്കമായി. നിലവില്‍ 4000 വിദ്യാര്‍ഥികളാണ് സ്കൂള്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത്. കരാര്‍ ഒപ്പിടാന്‍ വൈകിയതിനാല്‍ കരാര്‍ പ്രകാരമുള്ള പുതിയ ബസ്സുകളല്ല സര്‍വിസ് നടത്തുന്നത്. പുതിയ ബസ്സുകള്‍ ലഭിക്കാന്‍ കുറഞ്ഞത് ഇനിയും ഒരു മാസമെങ്കിലും എടുക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇത് കരാര്‍ ലംഘനമാണെന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്.
പക്ഷെ രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് ആദ്യത്തെ കരാര്‍ മാറ്റിയെഴുതി പുതിയ കരാര്‍ ഒപ്പിട്ടിട്ട് വളരെ കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു. അതുവരെ ഏകദേശം ആറ് വര്‍ഷം മാത്രം പഴക്കമുള്ള നല്ല എസിയുമുള്ള ബസ്സുകളാണ് തല്‍ക്കാലം സര്‍വ്വീസ് നടത്താന്‍ എത്തിയിട്ടുള്ളത്. ഈ കാലതാമസം രക്ഷിതാക്കളുടെ അഭിപ്രായം മാനേജ്മെന്‍റ് മാനിച്ചത് കൊണ്ട് മാത്രമാണ് ഉണ്ടായതെന്ന് ചെയര്‍മാന്‍ പറഞ്ഞു.