ഖത്തറിനെതിരായ വ്യോമവിലക്കില്‍ ബഹ്‌റൈന്‍ ഇളവ് നല്‍കും
ആഗസ്റ്റ് 17 മുതല്‍ കൂടുതല്‍ വ്യോമപാതകള്‍ തുറന്നേക്കും
ഖത്തറിനെതിരായ വ്യോമവിലക്കില്‍ ബഹ്‌റൈന്‍ ഇളവ് നല്‍കും. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ആവശ്യപ്രകാരം ചൊവ്വാഴ്ച മുതല്‍ വ്യോമപാത തുറക്കുമെന്നാണ് റിപ്പോര്‍ട്ട് . ഖത്തറിനെതിരായ ഉപരോധശേഷമുള്ള ആദ്യ ഇളവാണ് വിലക്കിളവ് . ആഗസ്റ്റ് 17 മുതല്‍ കൂടുതല്‍ വ്യോമപാതകള്‍ തുറന്നേക്കും.
ഖത്തര്‍ വിമാനങ്ങള്‍ക്ക് മേല്‍ ഉപരോധ രാജ്യങ്ങള്‍ ജൂണ്‍ നാല് മുതല്‍ ഏര്‍പ്പെടുത്തിയ വ്യോ വിലക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷെനില്‍ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരം ബഹ്റൈൻ വ്യോമവിലക്ക് നീക്കാൻ സന്നദ്ധമായന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച മുതൽ ബഹ്റൈന്റെ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജ്യൻ ഖത്തറിനായി തുറന്നു കൊടുക്കുമെന്നും കൂടുതൽ വ്യോമമേഖല , ആഗസ്ത് 17 മുതൽ തുറക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്നും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പ്രതിനിധി അലക്സ് മാഷേരാസ് ആണ് ട്വിറ്റർ അക്കൗണ്ട് വഴി വ്യക്തമാക്കിയത്. ജൂലൈ 31ഓടെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിലെ മുഴുവൻ അംഗങ്ങളും ചിക്കാഗോ കൺവെൻഷനിലെ നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ഓർഗനൈസേഷൻ നിർദേശിച്ചിരുന്നു. ഖത്തറിന്റെ ആവശ്യപ്രകാരം കനഡയിലെ മോൺട്രിയാലിൽ നടന്ന സിവിൽ ഏവിയേഷൻ ഓർഗനൈസേഷെന്റെ പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ഉപരോധമേർപ്പെടുത്തിയതിനെ തുടർന്ന് ബഹ്റൈന്റെ ഭാഗത്ത് നിന്നുള്ള ഖത്തർ അനുകൂല നടപടികളിൽ പ്രധാനപ്പെട്ടതാണ് വ്യോമപാത തുറന്നു കൊടുക്കുന്നത്.