എയര്‍ ഇന്ത്യ റിയാദില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ കൂട്ടി

Update: 2018-05-09 20:13 GMT
Editor : Jaisy
എയര്‍ ഇന്ത്യ റിയാദില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ കൂട്ടി
Advertising

ഇതോടെ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കരിപ്പൂരിലേക്ക് വിമാനമുണ്ടാകും

എയര്‍ ഇന്ത്യ എക്സ്പ്രസ് റിയാദില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ കൂട്ടി. ഇനി മുതല്‍ ശനിയാഴ്ചയും വ്യാഴാഴ്ചയും എക്സ്പ്രെസ്, കരിപ്പൂരിലേക്ക് വിമാനം പറത്തും. ഇതോടെ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കരിപ്പൂരിലേക്ക് വിമാനമുണ്ടാകും.

Full View

ഈ മാസം 29 മുതലാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വീസുകള്‍. ഇതോടെ ആഴ്ചയില്‍ ആറു ദിവസവും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സേവനമുണ്ടാകും. തിങ്കള്‍ ബുധന്‍ വെള്ളി ഞായര്‍ എന്നീ ദിവസങ്ങളിലാണ് നിലവിലെ സര്‍വീസ്. വ്യാഴം, ശനി, ദിവസങ്ങിലാണ് പുതിയ സര്‍വീസ്. കരിപ്പൂരില്‍ നിന്നും റിയാദിലേക്ക് നിലവില്‍ രാവിലെ 9.15നാണ് സര്‍വീസ്. റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് ഉച്ചക്ക് ഒന്നേകാലിനും. ഈ സമയങ്ങളില്‍ തന്നെയാണ് പുതുതായി അനുവദിച്ച സര്‍വീസുകളുണ്ടാവുക. അടുത്ത ഞായറാഴ്ച മുതല്‍ സേവനം ആരംഭിക്കും. ബി 737 - 800 എന്ന പുതിയ വിമാനമാണ് ഇതിനായി എക്സ്പ്രസ് ഇറക്കുന്നത്. 175 എണ്ണമാണ് പുതുതായി അനുവദിച്ച വിമാനത്തിലെ സീറ്റുകള്‍. എക്കോണമി വിഭാഗത്തിലാണ് സീറ്റുകളെല്ലാം. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് 30 കിലോ ബാഗേദും എഴ് കിലോ ഹാന്റ് ബാഗും ആവാം. കരിപ്പൂരില്‍ നിന്ന് റിയാദിലേക്ക് 20 കിലോ ബാഗേജും 7 കിലോ ഹാന്റ്ബാഗുമാണുണ്ടാവുക. എയര്‍ ഇന്ത്യ എക്സ്പ്രസ് ലാഭകരമായി സേവനം നടത്തുന്നതാണ് റിയാദ് കരിപ്പൂര്‍ റൂട്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജര്‍ കുന്ദന്‍ ലാല്‍ ഗോത് വാളാണ് വിവരങ്ങള്‍ അറിയിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News