Writer - ജയ്ദീപ് ഹർദികർ
Journalist. Writer. Researcher. Traveler.
സൗദിയില്‍ ഒന്നരമാസത്തോളമായി തുടരുന്ന പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ രാജ്യം വിടാന്‍ സന്നദ്ധരായവരുടെ എണ്ണം വീണ്ടും വര്‍ധിച്ചു.
സൗദിയില്‍ പൊതുമാപ്പില്‍ മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കാല്‍ ലക്ഷത്തിന് മുകളിലത്തെി. മലയാളികളുടെ എണ്ണം ആയിരത്തഞ്ഞൂറ് കടന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. നിയമ ലംഘകര്‍ക്ക് രാജ്യം വിടാന്‍ അവശേഷിക്കുന്നത് ഒന്നരമാസം മാത്രം.
സൗദിയില്‍ ഒന്നരമാസത്തോളമായി തുടരുന്ന പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ രാജ്യം വിടാന്‍ സന്നദ്ധരായവരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. 23155 പേര്‍ ഇതുവരെ എംബസിയുടെയും കോണ്‍സുലേറ്റിയും സഹായം തേടി. ഇതില്‍ ഭൂരിപക്ഷത്തിനും ഔട്ട് പാസ് നല്‍കിയതായി എംബസി വ്യക്തമാക്കി. ഇതിന് പുറമെ നേരത്തെ തന്നെ പാസ്പോര്‍ട്ട് കയ്യിലുള്ള നിയമ ലംഘകരായ വലിയൊരു വിഭാഗവും പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട് വിട്ടിട്ടുണ്ട്. ഇവരുടെ എണ്ണം എത്രയാണ് ഇപ്പോള്‍ വ്യക്തമല്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1500 മലയാളികളാണ് ഇതുവരെ ഔട്ട് പാസിനായി എംബസിയെ സമീപിച്ചത്.
ജിദ്ദയില്‍ 413 മലയാളികളാണ് കോണ്‍സുലേറ്റിനെ ഔട്ട് പാസിന് സമീപിച്ചത്. റിയാദ് എംബസിയില്‍ നിന്ന് മലയാളികളായ 1087 പേര്‍ ഔട്ട്സ് നേടി. പാസ്പോര്‍ട്ട് കയ്യിലുണ്ടായിരുന്നവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ കേരളത്തിലേക്ക് മടങ്ങിയവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലത്തെിയിരിക്കും. പൊതുമാപ്പ് ഒന്നരമാസം പിന്നിട്ട് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വരും ദിവസങ്ങളില്‍ മടക്കയാത്രക്ക് സന്നദ്ധരാകുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നുറപ്പാണ്.