എണ്ണ ഉല്‍പാദന നിയന്ത്രണത്തിന് 24 രാജ്യങ്ങളുടെ പിന്തുണയെന്ന് സൗദി

Update: 2018-05-12 14:42 GMT
Editor : Subin
എണ്ണ ഉല്‍പാദന നിയന്ത്രണത്തിന് 24 രാജ്യങ്ങളുടെ പിന്തുണയെന്ന് സൗദി
Advertising

ഈ മാസം അവസാനത്തില്‍ നടക്കുന്ന ഒപെക് സമ്മേളനത്തിന്‍െറയും മുഖ്യ അജണ്ടയായിരിക്കും മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള ഉല്‍പാദന നിയന്ത്രണം നീട്ടാനുള്ള നീക്കം...

എണ്ണ ഉല്‍പാദന നിയന്ത്രണം 24 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് സൗദി ഊര്‍ജ്ജ മന്ത്രി. സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമത്തിനാണ് പിന്തുണ. ഉത്പാദന നിയന്ത്രണം 2018 അവസാനം വരെ നീട്ടാനാണ് പദ്ധതി. സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹാണ് പിന്തുണക്കാര്യം അറിയിച്ചത്.

ഒപെക് കൂട്ടായ്മക്ക് പുറത്തുനിന്നുള്ള എണ്ണ ഉല്‍പാദന രാഷ്ട്രങ്ങളുടെ പിന്തുണയാണ് ശ്രദ്ധേയം. റഷ്യ, ഖസാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ എണ്ണ മന്ത്രിമാരുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഇക്കാര്യം മന്ത്രി ളിപ്പെടുത്തിയത്. ഉസ്ബെകിസ്ഥാന്‍ എണ്ണ മന്ത്രിയുമായും ഊര്‍ജ്ജ മന്ത്രി കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സൗദി സന്ദര്‍ശിച്ച റഷ്യന്‍ ഊര്‍ജ്ജ മന്ത്രി അലക്സാണ്ടര്‍ നോവോക് സല്‍മാന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലും എണ്ണ ഉല്‍പാദന നിയന്ത്രണം അംഗീകരിച്ചിരുന്നു.

ഈ മാസം അവസാനത്തില്‍ നടക്കുന്ന ഒപെക് സമ്മേളനത്തിന്‍െറയും മുഖ്യ അജണ്ടയായിരിക്കും മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള ഉല്‍പാദന നിയന്ത്രണം നീട്ടാനുള്ള നീക്കം. അന്താരാഷ്ട്ര വിപണിയില്‍ 2015ന് ശേഷമുള്ള ഏറ്റവും മികച്ച വിലയാണിപ്പോള്‍. പുതിയ തീരുമാനം എണ്ണ വില കൂടാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News