വിദേശ ഡ്രൈവിംഗ് ലൈസൻസുള്ള സന്ദർശകർക്ക് നിബന്ധനകളോടെ ഒമാനിൽ വാഹനമോടിക്കാം: റോയൽ ഒമാൻ പൊലീസ്

റോയൽ ഒമാൻ പൊലീസിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് വിവരം അറിയിച്ചത്

Update: 2024-11-29 12:27 GMT
Advertising

മസ്‌കത്ത്:സ്വന്തം രാജ്യങ്ങളിൽ അനുവദിച്ച സാധുവായ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് നിബന്ധനകളോടെ ഒമാനിൽ വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.

നിബന്ധനകൾ:

ഒമാൻ സന്ദർശനം വിനോദസഞ്ചാരത്തിനോ ട്രാൻസിറ്റ് ആവശ്യത്തിനോ മാത്രമായിരിക്കണം.

അന്താരാഷ്ട്ര-വിദേശ ഡ്രൈവിംഗ് ലൈസൻസിന് ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ സാധുതയുണ്ടാകണം.

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഒമാൻ അംഗീകരിച്ച വെഹിക്കിൾ അസോസിയേഷനുകൾ നൽകിയതായിരിക്കണം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News