ഖത്തറില്‍ അവശ്യ മരുന്നുകളുടെ വിലക്കുറവ് പ്രാബല്യത്തില്‍
മൂന്നാം ഘട്ടത്തില്‍ 400 മരുന്നുകളുടെ വിലയാണ് ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം കുറക്കുന്നത്
ഖത്തറില്‍ അവശ്യ മരുന്നുകളുടെ വിലക്കുറവ് പ്രാബല്യത്തില്‍. മൂന്നാം ഘട്ടത്തില്‍ 400 മരുന്നുകളുടെ വിലയാണ് ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം കുറക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ചര്‍മ്മ രോഗങ്ങള്‍ എന്നിവക്കുള്ള മരുന്നുകളടക്കം ഇനി മുതല്‍ 82 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും.
76 ഇനത്തിന്‍മേലുള്ള 400 മരുന്നുകള്‍ക്ക് 82.93 മുതല്‍ 0.24 ശതമാനം വരെയാണ് വില കുറയുന്നത്. സന്ധിവാതം, ചര്‍മ്മരോഗം, രക്തസമ്മര്‍ദം, പ്രമേഹം, കണ്ണ് രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് വിലകുറയുകയെന്ന് ഫാര്‍മസിസ്റ്റുകള്‍ പറഞ്ഞു.
ജി.സി.സി രാജ്യങ്ങളില്‍ മരുന്നുവില ഏകോപിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഖത്തറിലും വിലക്കുറവ് അനുഭവപ്പെടുന്നത്. മൂന്ന് തവണയായി രാജ്യത്ത് 2,873 മരുന്നുകളുടെ വിലയാണ് കുറച്ചത്. രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത 4,600 മരുന്നുകളുടെ 62.5 ശതമാനം വരുന്ന മരുന്നുകളുടെ വിലയാണ് ഇതിനകം കുറച്ചത്.