അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഇന്ന് തുടക്കം.

Update: 2018-05-13 04:20 GMT
Editor : admin
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഇന്ന് തുടക്കം.
Advertising

ഇരുപത്തി മൂന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തിങ്കളാഴ്ച തുടക്കം

ഇരുപത്തി മൂന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തിങ്കളാഴ്ച തുടക്കം. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍റില്‍ നടക്കുന്ന മേള നാലു ദിവസം നീണ്ടുനില്‍ക്കും. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ 2800 പ്രദര്‍ശകരുടെ പങ്കാളിത്തമാണ് ഇക്കുറി അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ പ്രത്യേകത. കാല്‍ ലക്ഷത്തിലേറെ സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. യു.എ.ഇയില്‍ നിന്നു മാത്രം 64 പവലിയനുകള്‍ മേളയിലുണ്ടാകുമെന്ന് ദുബൈ കോര്‍പറേഷന്‍ ഫോര്‍ ടൂറിസം ആന്‍റ് കൊമേഴ്സ് മാര്‍കറ്റിങ് സി.ഇ.ഒ ഇസ്സാം കാസിം, അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് എക്സിബിഷന്‍ മാനേജര്‍ നൊബ്ലെ സെഗര്‍ എന്നിവര്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 84 രാജ്യങ്ങള്‍ മേളയില്‍ സംബന്ധിക്കും. ആഗോള വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ യു.എ.ഇയുടെ ഭാവി എന്നതുള്‍പ്പെടെ അമ്പതോളം വിഷയങ്ങളില്‍ മേളയുടെ ഭാഗമായി സെമിനാറുകള്‍ നടക്കും. പശ്ചിമേഷ്യന്‍ യാത്രാ രംഗത്ത് സ്വാധീനം ചെലുത്തുന്ന പുതിയ ഘടകങ്ങളെ കുറിച്ച് വ്യക്തമായ അവബോധം നല്‍കാനും മേള ഉപകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എമിറേറ്റ്സ് എയര്‍ലൈന്‍സ് ഉള്‍പ്പെടെ പ്രധാന വിമാന കമ്പനികളും വന്‍കിട ട്രാവല്‍ സ്ഥാപനങ്ങളും മേളയില്‍ സജീവ പങ്കാളിത്തം വഹിക്കും. ക്രിസ് ന്യൂമാന്‍, തിയറി ആന്‍റിനോറി, അലി അബു മുനസ്സര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News