മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ടിലെ പഴയ ടെർമിനലിൽ നിക്ഷേപാവസരം പ്രഖ്യാപിച്ച് ഒമാൻ എയർപോർട്ട്‌സ്
വാണിജ്യ ആവിശ്യങ്ങൾക്കായി ടെർമിനൽ നവീകരിക്കുന്നതിന്റെ ഭാഗമായാണ് അവസരം
Update: 2024-10-28 15:31 GMT
മസ്‌കത്ത്: മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ട് പഴയ ടെർമിനലിന് ഒമാൻ എയർപോർട്ട്‌സ് കമ്പനി നിക്ഷേപാവസരം പ്രഖ്യാപിച്ചു. വാണിജ്യ ആവിശ്യങ്ങൾക്കായി നവീകരിക്കാനും നിയന്ത്രിക്കാനുമാണ് അവസരം. ബി.ഒ.ടി (ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ) മാതൃക പിന്തുടരുന്ന പദ്ധതിയിൽ പ്രാദേശിക-അന്താരാഷ്ട്ര കമ്പനികളെയാണ് ക്ഷണിച്ചത്.
പങ്കെടുക്കാൻ തൽപരരായ കമ്പനികൾ ബിഡ് ബോണ്ട് സമർപ്പിക്കണം. പ്രാദേശികമായി രജിസ്റ്റർ ചെയ്ത ബാങ്കിന്റെ ഗ്യാരന്റിയാണ് സമർപ്പിക്കേണ്ടത്. ഗ്യാരന്റി ഇന്റേർണൽ ടെന്റർ കമ്മറ്റിയുടെ ചെയർമാനെ അഭിസംബോധന ചെയ്യുകയും ബിഡ് സമർപ്പിക്കുന്ന തീയതി മുതൽ 180 ദിവസത്തേക്ക് സാധുതയുള്ളതായി തുടരുകയും വേണം എന്ന് ഒമാൻ എയർപോർട്ട്‌സ് കമ്പനി പുറത്തുവിട്ട റിക്വയർമെന്റ് ഫോർ പ്രപ്പോസൽ ഡോക്യുമെന്റിൽ പറയുന്നു.