അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തിരശ്ലീല വീണു

Update: 2018-05-15 05:56 GMT
Editor : Jaisy
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തിരശ്ലീല വീണു
Advertising

മേളയിലെ മികച്ച ബിസിനസ് സ്റ്റാന്റിനുള്ള പുരസ്കാരം ദുബൈ ടൂറിസം സ്വന്തമാക്കി

ദുബൈയില്‍ നാലുദിവസം നീണ്ട അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തിരശ്ലീല വീണു. മേളയിലെ മികച്ച ബിസിനസ് സ്റ്റാന്റിനുള്ള പുരസ്കാരം ദുബൈ ടൂറിസം സ്വന്തമാക്കി. 150 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Full View

ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തെ 2,500 സ്ഥാപനങ്ങളാണ് നാലു ദിവസം നീണ്ട മേളയില്‍ പങ്കെടുത്തത്. ഇന്ത്യയടക്കം 65 രാജ്യങ്ങള്‍ ദേശീയ പവലിനയനുകളുമായി മേളയിലുണ്ടായിരുന്നു. മികച്ച് ബിസിസ് സ്റ്റാളിനുള്ള പുരസ്കാരം ദുബൈ ടൂറിസം സ്വന്തമാക്കിയപ്പോള്‍, സ്റ്റാളിലെ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്കാരം സൗദി സ്വന്തമാക്കി. ടൂറിസം രംഗത്തെ നിരവധി സംരംഭങ്ങള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും മേള വേദിയായി. കേരളത്തിലെ ടൂറിസം കേന്ദ്രളടക്കം ഉള്‍ക്കൊള്ളിച്ച് പുതിയ പാക്കേജുകള്‍ക്കുള്ള ഒരുക്കത്തിലാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്.

മേള സന്ദര്‍ശിക്കാനെത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശ്രീലങ്കന്‍ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ചയും നടന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയെയും സംഘര്‍ഷങ്ങളെയും അതിജീവിച്ച് ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖല വളരുകയാണെന്ന സൂചനയാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റും നല്‍കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News