മാസങ്ങളായി ശമ്പളമില്ല, യാമ്പുവിലെ മലയാളികളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ ദുരിതത്തില്‍

Update: 2018-05-22 22:03 GMT
മാസങ്ങളായി ശമ്പളമില്ല, യാമ്പുവിലെ മലയാളികളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ ദുരിതത്തില്‍
Advertising

തൊഴില്‍ മന്ത്രാലയം ഇടപെട്ടിട്ടും ശമ്പളം നല്‍കാന്‍ കമ്പനി അധികൃതര്‍ സന്നദ്ധമായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു

Full View

സൗദിയിലെ വ്യവസായ നഗരമായ യാമ്പുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 250 ഓളം തൊഴിലാളികൾ മാസങ്ങളായി ശമ്പളം ലഭിക്കാതെ പ്രയാസപ്പെടുന്നു. തൊഴില്‍ മന്ത്രാലയം ഇടപെട്ടിട്ടും ശമ്പളം നല്‍കാന്‍ കമ്പനി അധികൃതര്‍ സന്നദ്ധമായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

യാമ്പുവില്‍ പ്രവര്‍ത്തിക്കുന്ന ഒറു നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് അഞ്ചു മാസത്തിലധികമായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ പ്രയാസപ്പെടുന്നത്. ഇന്ത്യ, നേപ്പാൾ, ,പാകിസ്താൻ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികള്‍. അഞ്ചു മാസത്തിനിടയിൽ ഭക്ഷണത്തിനു പോലും നല്‍കിയത് 400 റിയാൽ മാത്രമാണ്. നിത്യചെലവിനു പോലും പ്രയാസപ്പെടുകയാണ് ഇവര്‍. എത്രയും പെട്ടന്ന് തങ്ങളുടെ ശമ്പള കുടിശ്ശിക ലഭിച്ചു നാട്ടിലേക്ക് മടങ്ങണമെന്നാണ് തൊഴിലാളികളുടെ ആഗ്രഹം. മാസങ്ങളായി വരുമാനമൊന്നും ഇല്ലാത്തതിനാല്‍ കുടുംബങ്ങള്‍ പട്ടിണിയിലാണ്.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുംഇവര്‍ ആവശ്യപ്പെടുന്നു.

സാമൂഹ്യ പ്രവര്‍ത്തകര്‍ സൗദി തൊഴിൽ വകുപ്പിൽ പരാതി നല്‍കിയതിനെത്തുടര്‍ന്ന്ഈ അഞ്ചാം തിയ്യതി ഒരു മാസത്തെ ശമ്പളം നൽകാമെന്ന് കമ്പനിഅധികൃതര്‍ അറിയച്ചിരുന്നു. എന്നാൽ ഇത് വരെ ശമ്പളം ലഭിച്ചില്ല. കമ്പനി നടത്തുന്ന ജോർദാൻ സ്വദേശി മാസങ്ങളിലായി സൗദിയിലില്ലാത്തതും തൊഴിലാളികളെ ആശങ്കയിലാക്കുന്നുണ്ട്.

Tags:    

Similar News