ദമ്മാം എയര്‍പോട്ടില്‍ അധിക ലഗേജിന് കൈക്കൂലി നല്‍കിയ മലയാളിയെ നാടുകടത്തും
മൂന്ന് മാസ തടവും 1500 റിയാല്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കൈകൂലി സ്വീകരിച്ച ബംഗ്ലാദേശ് സ്വദേശിക്കും സമാന ശിക്ഷ വിധിച്ചു
ദമ്മാം എയര്‍പോട്ടില്‍ അധിക ലഗേജിന് കൈക്കൂലി നല്‍കിയ മലയാളിയെ നാടുകടത്താൻ കോടതി വിധി. മൂന്ന് മാസ തടവും 1500 റിയാല്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കൈകൂലി സ്വീകരിച്ച ബംഗ്ലാദേശ് സ്വദേശിക്കും സമാന ശിക്ഷ വിധിച്ചു.
ഫൈനല്‍ എക്സിറ്റില്‍ പൊവുകയായിരിന്ന മലപ്പുറം തിരൂര്‍ സ്വദേശി ഹസ്സന്‍ ആണ് പിടിക്കപ്പെട്ടത്. അനുവതിച്ചതിനും കൂടുതല്‍ തൂക്കം വന്നപ്പോള്‍ കുറഞ്ഞ ചാര്‍ജില്‍ സാധനങ്ങള്‍ കയറ്റി വിടാമെന്ന് പറഞ്ഞ് ബംഗാള്‍ സ്വദേശിയായ ട്രാളി തൊഴിലാളി ഇദ്ദേഹത്തെ സമീപിക്കുകയായിരിന്നു. ഇവരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ബോര്‍ഡിംഗ് പാസുമായി അകത്തു ചെന്നതോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പണം കൈപറ്റിയ ജീവനക്കാരനെയും ചോദ്യം ചെയ്ത് കസ്റ്റഡിയില്‍ എടുത്തു. കുറ്റം തെളിഞ്ഞതിനാൽ കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്.
നാട്ടില്‍നിന്ന് ഇദ്ദേഹത്തിന്റെ കുടുമ്പം ദമ്മാമിലെ സാമുഹ്യ പ്രവര്‍ത്തകനായ ഷാജി വയനാടിനെ ബന്ധപ്പെട്ട് കേസ് നടപടികള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. ശിക്ഷാ കാലവധി കഴിയുന്ന മുറക്ക് പിഴയൊടുക്കി ഇദ്ദേഹത്തിന് സൗദി വിടാവുന്നതാണ്. അടുത്ത കാലത്തായി സമാനമായ നിരവധി മറ്റ് കൈകൂലി കേസുകളിലും മലയാളികള്‍ പിടിക്കപ്പെട്ടതായി സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.