എ.അബ്ദുസ്സലാം സുല്ലമി അന്തരിച്ചു
സഹീഹുൽ ബുഖാരി മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് അബ്ദുസ്സലാം സുല്ലമിയാണ്
പ്രമുഖ ഹദീസ്പണ്ഡിതനും ഗ്രന്ഥകാരനുമായ എ.അബ്ദുസ്സലാം സുല്ലമി അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ ഷാർജ അല്‍ഖാസിമി ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസം മുൻപ് മക്കളെ സന്ദർശിക്കാൻ യു.എ.ഇയിലെത്തിയതാണ് അബ്ദുസലാം സുല്ലമി. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ചയാണ് ഷാർജ അൽഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ദുബൈ സോനാപൂരിൽ മയ്യിത്ത് നമസ്കാരത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി എടവണ്ണ ചെറിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവും ആയിരക്കണക്കിന് പണ്ഡിതൻമാരുടെ ഗുരുനാഥനുമാണ് സുല്ലമി. 2016ൽ വക്കം മൗലവി അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിച്ചു. ആധികാരിക ഹദീസ് ഗ്രന്ഥമായ സഹീഹുല്‍ ബുഹാരി ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് അബ്ദുസലാം സുല്ലമിയാണ്.
സഹീഹുൽ ബുഖാരി മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് അബ്ദുസ്സലാം സുല്ലമിയാണ്. എസ് ഡി പി ഐ അഖിലേന്ത്യാ പ്രസിഡന്റ് എ സഈദിന്റെ സഹോദരന്‍ കൂടിയാണ് സുല്ലമി.