യമനിന്റെ 85 ശതമാനവും വിഘടനവാദികളില്‍ നിന്ന് മോചിപ്പിച്ചതായി സൌദി സഖ്യസേന

Update: 2018-05-23 02:09 GMT
Editor : Jaisy
Advertising

കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായും സഖ്യസേന അവകാശപ്പെട്ടു

യമനിന്റെ 85 ശതമാനവും വിഘടനവാദികളില്‍ നിന്ന് മോചിപ്പിച്ചതായി സൌദി സഖ്യസേന. കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായും സഖ്യസേന അവകാശപ്പെട്ടു. അതിനിടെ സഹായവുമായെത്തിയ തുര്‍ക്കി കപ്പലിന് നേരെ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം മുതല്‍ കനത്ത ആള്‍ നാശമാണ് ഹൂതിയ സായുധ സേനക്കുണ്ടാക്കിയത്. മുതിര്‍ന്ന റാങ്കിലുള്ളവര്‍ വരെ സഖ്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ഹൂതികള്‍ സൌദിക്ക് നേരെ നിരന്തരം മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഇതെല്ലാം സൈന്യം തകര്‍ത്തു. തിരിച്ചടി ശക്തമാക്കുകയും ചെയ്തു. സഖ്യസേനയുടെ ആക്രമണം പ്രതിരോധിക്കാന്‍ ഹൂതികള്‍ മനുഷ്യരെ കവചമായി ഉപയോഗിക്കുന്നതായി സഖ്യസേന ആരോപിച്ചു. ഇത് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് യമന്റെ 85 ശതമാനവും മോചിപ്പിച്ചതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചത്. ബാക്കിയുള്ള ഭാഗങ്ങളില്‍ ഹൂതികള്‍ ചിതറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിനിടെ റമദാനായതിനാല്‍ യമനില്‍ സൌദി നേതൃത്വത്തില്‍ സഹായം നല്‍കുന്നത് ശക്തമാക്കിയതായും അധികൃതര്‍ പറഞ്ഞു. ഇതിനിടെ ഗോതമ്പുമായെത്തിയ തുര്‍ക്കി കപ്പലിന് നേരെ ആക്രമണ ശ്രമം നടന്നു. ഇതിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സഹായവിതരണം മുടക്കി പ്രതിരോധത്തിലാക്കാനാണ് ഹൂതികളുടെ ശ്രമമെന്നും സഖ്യസേന ആരോപിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News