വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

Update: 2018-05-24 11:53 GMT
Editor : Jaisy
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന
Advertising

നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതാണ് തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവുണ്ടായതായി സൌദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതാണ് തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്.

Full View

ഹജ്ജ് - ഉംറ മന്ത്രാലയം അനുവദിച്ച വിസ ഉപയോഗിച്ച് ഈ വര്‍ഷം ഉംറ നിര്‍വഹിച്ചത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് എണ്ണമാണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ എണ്ണമാണ് ഈ സീസണില്‍ മക്കയിലത്തെിയത്. കഴിഞ്ഞ ഹജ്ജിന് ശേഷം ആരംഭിച്ച ഉംറ സീസണില്‍ ഇതുവരെയായി 67.5 ലക്ഷം പേര്‍ ഉംറ നിര്‍വഹിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. സുരക്ഷ, ആരോഗ്യ പ്രശ്നങ്ങള്‍ കൂടാതെ സമാധാനപരമായി ഉംറ നിര്‍വഹിച്ച് ഇവര്‍ക്ക് മടങ്ങാനായത് വന്‍ നേട്ടമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മക്കയിലും മദീനയിലും ഒരുക്കിയ വിപുലമായ സൗകര്യത്തിന്റെയും പൂര്‍ത്തിയായി വരുന്ന വികസന പദ്ധതിയുടെ ഭാഗമായാണ് തീര്‍ഥാടക വിസ അനുവദിക്കുന്നതില്‍ മന്ത്രാലയം വര്‍ധനവ് വരുത്തിയത്. അടുത്ത വര്‍ഷങ്ങളില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകും. സൗദി വിഷന്‍ 2030ന്റെ ഭാഗമായി രാഷ്ട്രത്തിന്റെ പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്നതും ഇതിന്റെ പിന്നിലെ പ്രചോദനമാണ്. ഉംറക്ക് അപേക്ഷ എല്ലാ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കും വിസ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഖത്തര്‍ തീര്‍ഥാടകരും ഉള്‍പ്പെടുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News