മസ്കത്ത്​ ഇന്ത്യൻ സ്കൂളിൽ ഫീസ്​ വർധന; തീരുമാനത്തില്‍ നിന്നും താത്ക്കാലികമായി പിൻവാങ്ങി

Update: 2018-05-25 23:19 GMT
മസ്കത്ത്​ ഇന്ത്യൻ സ്കൂളിൽ ഫീസ്​ വർധന; തീരുമാനത്തില്‍ നിന്നും താത്ക്കാലികമായി പിൻവാങ്ങി
Advertising

കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഫോറത്തിൽ രക്ഷകർത്താക്കൾ ഒത്തൊരുമിച്ച്​ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ്​ നടപടി

മസ്കത്ത്​ ഇന്ത്യൻ സ്കൂളിൽ ഫീസ്​ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന്​ സ്കൂൾ മാനേജ്മെന്റ്​ കമ്മിറ്റി താത്ക്കാലികമായി പിൻവാങ്ങി. കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഫോറത്തിൽ രക്ഷകർത്താക്കൾ ഒത്തൊരുമിച്ച്​ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ്​ നടപടി.

Full View

ഫീസ്​ വർധനവിനുള്ള നിർദേശം ഈ മാസം അവസാനത്തോടെ ചുമതലയേൽക്കുന്ന പുതിയ സ്കൂൾ ഡയറക്ടർ ബോർഡിന്റെ പരിഗണനക്ക്​ വിടും​. പുതിയ ബോർഡും ഫീസ്​ വർധനവിന്​ അനുകൂലമാകുന്ന പക്ഷം പുതിയ ഓപ്പൺ ഫോറം വിളിച്ച്​ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന രക്ഷകർത്താക്കളുടെ നിർദേശവും അംഗീകരിക്കപ്പെട്ടു. അടിസ്ഥാന സൗകര്യ വികസന ഫീസ്​ ഈടാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധമുയർന്നു.ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ സ്​കൂളുകളിൽ ഒന്നായ മസ്കത്ത്​ ഇന്ത്യൻ സ്കൂളിലും അനുബന്ധ സ്ഥാപനമായ ​ഐ.എസ്​.എം അൽ ഗൂബ്രയിലും പ്രതിമാസം രണ്ട്​ റിയാൽ വീതം വർധിപ്പിക്കുമെന്ന്​ കാട്ടി ഈ മാസം പകുതിയോടെയാണ്​ സർക്കുലർ ലഭിച്ചത്​. ​ബുധനാഴ്ച വൈകുന്നേരം ഏഴിനാരംഭിച്ച ഓപ്പൺ ഫോറത്തിൽ മുൻ യോഗങ്ങളിൽ നിന്ന്​ വ്യത്യസ്തമായി സ്ത്രീകളടക്കം 250ഒാളം രക്ഷകർത്താക്കൾ പങ്കെടുത്തു. ഫീസ്​ വർധന ഒരു നിലക്കും നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലൂന്നിയാണ്​ എല്ലാവരും സംസാരിച്ചതെന്ന്​ രക്ഷകർത്താക്കളുടെ പ്രതിനിധികൾ പറഞ്ഞു. ബഹളത്തെ തുടർന്ന്​ യോഗം ഒന്നിലധികം തവണ നിർത്തിവെച്ചു.

Tags:    

Similar News