ഇത്തിഹാദ് എയര്‍ലൈന്‍സ് നാല് മണിക്കൂര്‍ പറത്തി ഒരു ആറ് വയസുകാരന്‍
ഈജിപ്ത്- മൊറോക്കോ ദമ്പതികളുടെ മകന്‍ ആദം മുഹമ്മദ് അമീറാണ് ചരിത്രത്തിലേക്ക് പറന്നുകയറിയത്
ആറ് വയസുകാരന്‍ പയ്യന്‍ നാല് മണിക്കൂര്‍ ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ പൈലറ്റായി വിമാനം പറത്തി. ഈജിപ്ത്- മൊറോക്കോ ദമ്പതികളുടെ മകന്‍ ആദം മുഹമ്മദ് അമീറാണ് ചരിത്രത്തിലേക്ക് പറന്നുകയറിയത്.
ആദം മുഹമ്മദ് അമീറിനെ നമ്മള്‍ അറിയും. കോക്പിറ്റിലെത്തി അടിയന്തരഘട്ടത്തില്‍ എങ്ങനെ വിമാനം പറത്താമെന്ന് പൈലറ്റുമാരെ പറഞ്ഞ് ഞെട്ടിക്കുന്ന ഈ ആറുവയസുകാരന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പൈലറ്റാന്‍ മോഹിക്കുന്ന ആ ബാലന്റെ സ്വപ്നങ്ങള്‍ക്ക് ഇത്തിഹാദ് എയര്‍വേസ് ചിറക് നല്‍കുകയായിരുന്നു ഇന്നലെ. പൈലറ്റിന്റെ വേഷമണിഞ്ഞ് ആത്മവിശ്വാസത്തോടെ കോക്പിറ്റിലെത്തിയ ആദം ആവേശത്തിലായിരുന്നു.
എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയും, ഉപകരണങ്ങള്‍ യഥാസമയം പ്രവര്‍ത്തിപ്പിച്ചും ആദം വിമാനം പറത്തി. ഇടക്ക് സഹപൈലറ്റിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും മറന്നില്ല. മൊറോക്കോ- അബൂദബി യാത്രക്കിടെ ക്യാപ്റ്റന്‍ സമീര്‍ യക്ക്ഹല്‍ഫ് കണ്ടെത്തിയതാണ് ഈ മിടുക്കനെ. സിമിലുറേറ്ററില്‍ പൈലറ്റാകാന്‍ പരിശീലക്കുന്ന പതിവാണ് ഈ ആറുവയസുകാരന് തുണയായത് എയര്‍ബസ് 380 വിമാനം സുരക്ഷിതമായി നിലത്തിറക്കി ക്യാപ്റ്റന്‍ ആദമിന്റെ ശബ്ദം മുഴങ്ങി.