രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവുമാണ് തങ്ങള്‍ക്കേറെ വിലപ്പെട്ടതെന്ന് ഖത്തര്‍ അമീര്‍
ഖത്തറിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
രാജ്യത്തിന്റെ പരമാധികാരവും ആത്മാഭിമാനവുമാണ് തങ്ങള്‍ക്കേറെ വിലപ്പെട്ടതെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഭീകരതക്കെതിരായ പോരാട്ടത്തിന് തങ്ങള്‍ ആരുമായും സഹകരിക്കുമെന്നും അമീര്‍ പറഞ്ഞു. ഖത്തറിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . കുവൈത്ത് തുടരുന്ന അനുരജ്ഞന ശ്രമങ്ങള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ പ്രസിഡന്റ് മാക്രണ്‍ ആവര്‍ത്തിച്ചു
ഗള്‍ഫ് പ്രതിസന്ധി അനിശ്ചിതമായി തുടരുമ്പോഴും ഖത്തര്‍ നിലപാടുകളില്‍ ഉറച്ചു നില്ക്കുന്നതായാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വ്യക്തമാക്കിയത്. ഞങ്ങളുടെ സഹോദരങ്ങൾ ചർച്ചക്ക് തയ്യാറാണെങ്കിൽ മടിയേതുമില്ലാതെ ഞങ്ങളത് സ്വീകരിക്കും എന്നാൽ രാജ്യത്തിന്റെ പരമാധികാരും ആദരവും കീഴപ്പെടുത്തുന്ന ഒരു ചർച്ചക്കും സന്നദ്ധമല്ലെന്ന് അദ്ദേഹം വ്യക്തമാകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രാണുമായി നടത്തിയ സം യുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമീർ. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ആരു മായും സഹകരിച്ച് നീങ്ങാൻ ഖത്തർ ഒരുക്കമാണ്. അറബ് ഇസ്ലാമിക ലോകമാണ് ഭീകരാക്രമണങ്ങളിൽ ഏ റ്റവും അധികം ഇരയാകുന്നത്. ഇതറിയാവുന്നത് കൊണ്ട് തന്നെയാണ് ആരുമായീം സഹകരിക്കാൻ തയ്യാറായതെന്നും അമീർ വ്യക്തമാക്കി. ഗൾഫ് പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു . കുവൈത്ത് നടത്തുന്ന മാധ്യസ്ഥ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മാക്രോണ്‍ മേഖലയിലെ അശാന്തി പരിഹരിക്കാൻ കൂട്ടായ പരിശ്രമമാണ് ആവശ്യമെന്ന് വ്യക്തമാക്കി. ഫലസ്തീനിലെ നിലവിലെ അവസ്ഥ അതീവ ഗുരുതരമാണ് നേതാക്കൾ വിലയിരുത്തി. ലിബിയ, സിറിയ, യമൻ തു ടങ്ങിയ രാജ്യങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങൾ മേഖലയിലെ മറ്റ് പ്രശ്നങ്ങളെല്ലാം ചർച്ചയിൽ വന്നതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ദീവാൻ അമീരിയിൽ നടന്ന ചർച്ചയിൽ ഇരു നേതാക്ക ൾക്ക് പുറമെ ഫ്രഞ്ച് പ്രസിഡന്റിനെ അനുഗമിച്ച ഉന്നത സംഘവും ഖത്തറിലെ ഉന്നത സംഘവും സംബന്ധിച്ചു.