ഖത്തര്‍ എയര്‍വെയ്സ് ബോയിങില്‍ നിന്ന് 6 വിമാനങ്ങള്‍ കൂടി സ്വന്തമാക്കി
നാല് യാത്രാവിമാനങ്ങളും രണ്ട് ചരക്കുവിമാനങ്ങളുമാണ് പുതുതായി വാങ്ങിയത്
ഖത്തര്‍ എയര്‍വെയ്സ് ബോയിങില്‍ നിന്ന് 6 വിമാനങ്ങള്‍ കൂടി സ്വന്തമാക്കി. നാല് യാത്രാവിമാനങ്ങളും രണ്ട് ചരക്കുവിമാനങ്ങളുമാണ് പുതുതായി വാങ്ങിയത് . ഇതിന്റെ ഭാഗമായുള്ള ആദ്യ ചരക്കുവിമാനം ബോയിങ് - ഖത്തര്‍ എയര്‍വെയ്സിന് കൈമാറി. ആകെ 216 കോടി ഡോളറിന്റെ ഇടപാടാണിത് .
ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ് പ്രമുഖ വിമാന നിർമാതാക്കളായ ബോയിങ്ങിൽനിന്ന് 216 കോടി ഡോളറിെൻറ വിമാനങ്ങൾ വാങ്ങുന്നു. ബോയിങ് 7478 ന്റെ രണ്ട് ചരക്കുവിമാനങ്ങളും . നാല് 777 300 ഇ.ആർ യാത്രാവിമാനങ്ങളുമാണ് വാങ്ങുന്നത്. ഇതിൽ ഒരു ചരക്കുവിമാനം വാഷിങ്ടണിലെ എവറെറ്റിൽ നടന്ന ചടങ്ങിൽ ബോയിങ് അധികൃതർ ഖത്തർ എയർവേയ്സിന് കൈമാറി. ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ, ബോയിങ് വൈസ് ചെയർമാൻ റോ കോണർ, ബോയിങ് കമേഴ്സ്യൽ എയർപ്ലൈൻസ് സി.ഇ.ഒ കെവിൻ മക്അലിസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രശസ്തമായ 'തമീം അൽ മജ്ദ്'ചിത്രം ആലേഖനം ചെയ് തതാണ് ഖത്തർ എയർവേയ്സ് വാങ്ങിയ പുതിയ 7478 ചരക്കുവിമാനം. കുറഞ്ഞ പ്രവർത്തന ചെലവിൽ കൂടുതൽ ചരക്ക് ഉൾക്കൊള്ളാൻ സംവിധാനമുള്ളതാണ് 7478 ചരക്കുവിമാനം.ബോയിങ്ങുമായുള്ള സഹകരണം ഏറെ കെട്ടുറപ്പുള്ളതാണെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഖത്തർ എയർവേയ്സിന്റെ വളർച്ചയിൽ ബോയിങ്ങിന്റെ പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ എയർവേയ്സിന്റെ നിരയിൽ ഇപ്പോൾ 100 ലേറെ ബോയിങ് വിമാനങ്ങളുണ്ട്. സമീപഭാവിയിൽ 100 ഒാളം വിമാനങ്ങൾക്ക് കൂടി ഓർഡർ കൊടുത്തിട്ടുമുണ്ട്.