മഴയെ തുടര്‍ന്നുണ്ടാകുന്ന അപകടം; എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് സൌദി

Update: 2018-05-31 03:23 GMT
Editor : Jaisy
മഴയെ തുടര്‍ന്നുണ്ടാകുന്ന അപകടം; എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് സൌദി
Advertising

സമ്പൂര്‍ണ കവറേജുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പരിരക്ഷയുണ്ടാകൂ

മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകില്ലെന്ന് സൌദി അധികൃതര്‍. സമ്പൂര്‍ണ കവറേജുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പരിരക്ഷയുണ്ടാകൂ. മഴക്കെടുതിയില്‍ പെട്ട വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് അപേക്ഷ ഒന്നിച്ചാണ് പരിഗണിക്കുക.

സൗദിയുടെ പല മേഖലയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയക്കെടുതിയത്തെുടര്‍ന്ന് നിവരധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും പൂര്‍ണമായോ ഭാഗികമായോ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാഹന, കെട്ടിട ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരത്തെക്കുറിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സൗദിയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഔദ്യോഗിക വക്താവ് ആദില്‍ ഈസയുടേതാണ് വിശദീകരണം . വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമുള്ളവര്‍ക്ക് പ്രളയക്കെടുതി കാരണമായുണ്ടായ നഷ്ടത്തിന് പരിരക്ഷയൊന്നും ലഭിക്കില്ല. എന്നാല്‍ സമ്പൂര്‍ണ കവറേജുള്ള ഇന്‍ഷുറന്‍സാണ് വാഹനങ്ങള്‍ക്കുള്ളതെങ്കില്‍ നഷ്ടത്തിന്റെ ഭാഗിക വിഹിതം വാഹന ഉടമക്ക് ലഭിക്കും. പ്രളയം കാരണം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നഷ്ടം കണക്കാക്കി അപേക്ഷ സമര്‍പ്പിക്കാം. ഇതിനൊപ്പം സിവില്‍ ഡിഫന്‍സിന്റെ റിപ്പോര്‍ട്ടും വേണം. പ്രളയക്കെടുതിയുടെ പൂര്‍ണമായ നഷ്ടങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏറ്റെടുക്കില്ല. പ്രളയം പ്രകൃതി ദുരന്തമായതിനാല്‍ എല്ലാ പരാതികളിലും ഒന്നിച്ചാണ് നഷ്ടപരിഹാരം കണക്കാക്കുക. ഓരോ വാഹനത്തിന്റെയും കെട്ടിടത്തിന്റെ ഫയലുകള്‍ വേറിട്ട് കൈകാര്യ ചെയ്യില്ലെന്നും വക്താവ് അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News