കുവൈത്തിൽ വിദേശികളുടെ പരമാവധി താമസകാലം 15 വർഷമാക്കണം

Update: 2018-06-01 14:21 GMT
Editor : Jaisy
കുവൈത്തിൽ വിദേശികളുടെ പരമാവധി താമസകാലം 15 വർഷമാക്കണം
Advertising

ജനസംഖ്യാ ക്രമീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങൾ പരിശോധിച്ച ശേഷം പാർലമെന്റിലെ ധനകാര്യസമിതിയാണ് കരട് ബിൽ തയ്യാറാക്കിയത്

കുവൈത്തിൽ വിദേശികളുടെ പരമാവധി താമസകാലം 15 വർഷമാക്കണമെന്ന് പാർലമെന്ററി സമിതി. ജനസംഖ്യാ ക്രമീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങൾ പരിശോധിച്ച ശേഷം പാർലമെന്റിലെ ധനകാര്യസമിതിയാണ് കരട് ബിൽ തയ്യാറാക്കിയത്. ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം സ്വദേശി ജനസംഖ്യയുടെ 30 ശതമാനത്തിൽ കൂടരുതെന്നും നിർദേശമുണ്ട് .

Full View

ഞായറാഴ്ച ചേർന്ന ധനകാര്യസമിതി യോഗത്തിലാണ് ജനസംഖ്യാക്രമീകരണവുമായി ബംന്ധപ്പെട്ട സുപ്രധാന നിർദേശങ്ങൾ ഉയർന്നു വന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ ഈ വിഷയത്തിലുള്ള അഭിപ്രായങ്ങൾ പരിശോധിച്ച ശേഷമാണ് കരട് ബിൽ തയ്യാറാക്കിയത് . വിദേശികൾക്ക് താമസാനുമതി പരമാവധി പതിനഞ്ചു വർഷമാക്കി നിജപ്പെടുത്തുക എന്നതാണ് നിർദേശത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതു കൂടാതെ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം സ്വദേശികളുടെ ആകെ എണ്ണത്തിന്റെ 30 ശതമാനത്തിൽ കൂടാൻ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. സ്വദേശിജനസംഖ്യയുടെ 25 ശതമാനത്തിൽ കൂടാത്ത തരത്തിൽ ഓരോ രാജ്യക്കാർക്കും ക്വാട്ട നിശ്ചയിക്കണമെന്ന അഭിപ്രായമാണ് ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.സർക്കാർ കോൺട്രാക്ടിൽ വിദേശികളെ നിയമിക്കേണ്ട തസ്തികകളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും സ്വദേശികൾ ചെയ്യാൻ താൽപര്യം തീരെ കാണിക്കാത്ത സെക്യൂരിറ്റി, ക്ലീനിംഗ് ജോലികൾ മാത്രമായി പരിമിതപ്പെടുത്തണമെന്നും മാനവ ശേഷി വകുപ്പ് നിർദ്ദേശിച്ചു . ജനസംഖ്യാ-തൊഴിൽ വിപണികളിൽ ക്രമീകരണം വരുത്തുന്നതിനുവേണ്ടി ഓരോ വകുപ്പും ഇതുവരെ കൈക്കൊണ്ട നടപടികൾ അവയുടെ പുരോഗതി എന്നിവയും യോഗം വിലയിരുത്തി . എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള അഭിപ്രായങ്ങൾ സ്വീകരിച്ച് രണ്ടാഴ്ചക്കുള്ളിൽ അന്തിമമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News