നല്ല ഐഡിയകളുടെ രാജ്യത്തുനിന്ന് ഒരു അമ്മൂമ്മ

Update: 2018-06-01 14:25 GMT
നല്ല ഐഡിയകളുടെ രാജ്യത്തുനിന്ന് ഒരു അമ്മൂമ്മ
Advertising

കോഴിമുട്ട മുതല്‍ ഒട്ടകപക്ഷിയുടെ മുട്ടകളില്‍ വരെ മനോഹരൂപങ്ങള്‍ വരച്ചുണ്ടാക്കുകയാണ് ഈ 65 കാരി

ദുബൈയില്‍ സമാപിച്ച അറേബ്യന്‍ ട്രാവല്‍മാര്‍ക്കറ്റ് ബിസിനസ് ചര്‍ച്ചകളുടെ മാത്രമല്ല, വിവിധ രാജ്യങ്ങളുടെ സാംസ്കാരിക കാഴ്ചകളുടേത് കൂടിയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം ഓരോ രാജ്യത്തെയും കലകളും ഈ മേളയില്‍ സംഗമിക്കുന്നു. സ്ലോവാക്യ ഇക്കുറി മേളയിലെത്തിച്ചത് വേറിട്ടൊരു കലാകാരിയെയാണ്.

Full View

നര്‍ത്തകരും, സംഗീതവിദഗ്ധരുമൊക്കെ വിവിധ രാജ്യങ്ങളുടെ സ്റ്റാളുകളില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ സ്ലോവാക്യന്‍ സ്റ്റാളില്‍ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് തിരക്കിലാണ് ഈ അമ്മൂമ്മ.

കോഴിമുട്ട മുതല്‍ ഒട്ടകപക്ഷിയുടെ മുട്ടകളില്‍ വരെ മനോഹരൂപങ്ങള്‍ വരച്ചുണ്ടാക്കുകയാണ് ഈ 65 കാരി. പേര് ലുഡ്മില ബട്രാവോ. സ്ലോവാക്യയില്‍ ഈ കല വശമുള്ള പഴയതലമുറയുടെ പ്രതിനിധികൂടിയാണ് ഈ അമ്മൂമ്മ. ഈസ്റ്റര്‍കാലത്താണ് ഈ മുട്ടകള്‍ അലങ്കാരത്തിനായി ഉപയോഗിക്കുക. നിറമുള്ള മെഴുക് ഉപയോഗിച്ചാണ് ഈ രചന. ദിവസം 20 മുട്ടകള്‍ വരെ ഇങ്ങനെ തയാറാക്കാനാകും. സ്ലോവാക്യന്‍ ഭാഷയല്ലാതെ മറ്റൊന്നും അറിയാത്തതിനാല്‍ സംസാരിക്കാന്‍ വിവര്‍ത്തക വേണം. സ്ലോവാക്യന്‍ ഭാഷ വശമില്ലാത്തതിനാല്‍ ഈ കലയുടെ പേര് പറയാന്‍ നമുക്കും പാടാണ്.

നല്ല ഐഡിയകളുടെ രാജ്യം എന്നാണ് സ്ലോവാക്യയുടെ ടാഗ് ലൈന്‍ തന്നെ. ലുഡ്മിയ കരവിരുത് അത് ശരിവെക്കുന്നുമുണ്ട്.

Tags:    

Similar News