സൌദി നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അനുകൂല സാഹചര്യമെന്ന് മോദി
വാണിജ്യ വ്യവസായ രംഗത്ത് ഇന്ത്യയും സൌദിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ധീരമായ കാല്‍വെക്കുകള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വാണിജ്യ വ്യവസായ രംഗത്ത് ഇന്ത്യയും സൌദിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ധീരമായ കാല്‍വെക്കുകള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സൌദി നിക്ഷേപര്‍ക്ക് ഏറെ അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും മോദി പറഞ്ഞു. സൌദി കൊണ്‍സില്‍ ഓഫ് ചേംബേഴ്സ് ആസ്ഥാനത്ത് വ്യവസായ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നിക്ഷേപ സൌഹൃദ അന്തരീക്ഷമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശക്തമായ ജനാധിപത്യ സംവിധാനം ഏറ്റവും മികച്ച യുവ മാനവ വിഭവശേഷിയുമാണ് നിക്ഷേപകര്‍ക്ക് രാജ്യത്തുള്ള ഏറ്റവും വലിയ അനുകൂല ഘടകങ്ങളെന്നും മോദി പറഞ്ഞു. ചുവപ്പ് നാടയുടെ കാലതാമസമില്ലാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ ഇന്ന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എണ്ണ സംസ്കരണം, പ്രതിരോധ മേഖല എന്നിവയിലാണ് സൌദി വ്യവസായികള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ കഴിയുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
റെയില്‍വെയിലും സൈബര്‍ സുരക്ഷ രംഗത്തും നിക്ഷേപത്തിന് അവസരമുണ്ടെന്നും മോദി പറഞ്ഞു. റിയാദിലെ കൌണ്‍സില്‍ ഓഫ് സൌദി ചേംബേഴ്സ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ മുപ്പതോളം സൌദി വ്യവസായ പ്രമുഖര്‍ പങ്കെടുത്തു. ടാറ്റ, എല്‍എന്‍ടി , ലുലു എന്നീ ഇന്ത്യന്‍ കമ്പനി തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു. സൌദി വാണിജ്യ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ഡോ. തൌഫീഖ് അല്‍ റബീഅ അധ്യക്ഷത വഹിച്ചു. കൌണ്‍സില്‍ ഓഫ് സൌദി ചേംബേഴ്സ് ചെയര്‍മാന്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍ സാമില്‍ അതിഥികളെ സ്വാഗതം ചെയ്തു. അഞ്ച് സൌദി വ്യവസായികളും ടാറ്റ ചെയര്‍മാന്‍ സൈറസ് മിസ്രി, ലുലു മാനേജിങ് ഡയറക്ടര്‍ എംഎ യൂസുഫലി, എന്നിവരും സംസാരിച്ചു. ഇന്ത്യയില്‍ ഇസ്ലാമിക ബാങ്കിന്റെ സാധ്യതകളെകുറിച്ച് ചേംബര്‍ വൈസ് ചെയര്‍മാന്‍ ചോദിച്ചെങ്കിലും പ്രധാനമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.