ദുബൈ ഖിസൈസ്​ പൊലീസ്​ സ്റ്റേഷനിലെ ​പരേഡില്‍ മലയാളികളുടെ പങ്കാളിത്തം

Update: 2018-06-05 15:26 GMT
Editor : Jaisy
ദുബൈ ഖിസൈസ്​ പൊലീസ്​ സ്റ്റേഷനിലെ ​പരേഡില്‍ മലയാളികളുടെ പങ്കാളിത്തം
Advertising

​മലയാളികളുടെ നേതൃത്വത്തിൽ നടന്ന കോൽക്കളിയും ദഫ്​മുട്ടും പരേഡിന്​ കൂടുതൽ പൊലിമ പകർന്നു

യു.എ.ഇ ദേശീയദിനാഘോഷ ഭാഗമായി ദുബൈ ഖിസൈസ്​ പൊലീസ്​ സ്റ്റേഷനിൽ ​പരേഡ്​ നടന്നു. ​മലയാളികളുടെ നേതൃത്വത്തിൽ നടന്ന കോൽക്കളിയും ദഫ്​മുട്ടും പരേഡിന്​ കൂടുതൽ പൊലിമ പകർന്നു.

Full View

നീളൻ കേക്ക്​ ഒരുക്കിയും പരേഡ്​ സംഘടിപ്പിച്ചുമാണ്​ ദുബൈ ഖിസൈസ്​ പൊലിസ്​ സ്റ്റേഷൻ ദേശീയദിനാഘോഷം കെങ്കേമമാക്കിയത്​. യു.എ.ഇയിലെ പി.ആർ അസോസിയേഷന്റെ മേൽനോട്ടത്തിലായിരുന്നു ​കേക്ക്​ നിർമാണം. ദേശീയ പതാക ഉയർത്തിയും ഷാളുകൾ അണിഞ്ഞും പൊലിസുകാർ ഉൾപ്പെടെ നിരവധി പേർ ആഘോഷ പരിപാടികളിൽ ഭാഗഭാക്കായി. രാജ്യത്തിന്റെ ദേശീയദിനാഘോഷത്തിൽ സജീവമായി പങ്കുചേരാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലായിരുന്നു ഖിസൈസ്​ പൊലീസ്​ സ്റ്റേഷൻ മേധാവി ബ്രിഗേഡിയർ യൂസുഫ്​ അബ്​ദുല്ല സാലിം അൽ അദീദി.

പൊലീസ്​ വാഹനത്തിനു പിന്നാലെ അലങ്കരിച്ച വാഹനം പരേഡിൽ ഇടം പിടിച്ചു. തുടർന്ന്​ ദഫ്​, കോൽക്കളി സംഘങ്ങളും പിന്നിലായി യു.എ.ഇ ദേശീയദിനത്തിന്​ പിന്തുണയേകി സന്നദ്ധ പ്രവർത്തകരും പങ്കുചേർന്നു. രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചാണ്​ പരേഡ്​ തിരികെ ഖിസൈസ്​ പൊലീസ്​ സ്റ്റേഷനിൽ സമാപിച്ചത്​. കേക്ക്​ നിർമാണം മുതൽ എല്ലാ ചടങ്ങുകൾക്കും ചുക്കാൻ പിടിച്ചത്​ മലയാളി കൂട്ടായ്മകളും വ്യക്തികളുമാണ്​ എന്ന പ്രത്യേകത കൂടിയുണ്ട്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News