പെരുന്നാള്‍ ആഘോഷമാക്കാന്‍ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ 400 വിനോദ പരിപാടികള്‍ പ്രഖ്യാപിച്ചു
രാജ്യത്തെ 23 നഗരങ്ങളിലും വിനോദ പരിപാടികളുണ്ടാകും
പെരുന്നാള്‍ പ്രമാണിച്ച് സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ 400 വിനോദ പരിപാടികള്‍ പ്രഖ്യാപിച്ചു. ജനറല്‍ എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റിയുടേതാണ് പ്രഖ്യാപനം. രാജ്യത്തെ 23 നഗരങ്ങളിലും വിനോദ പരിപാടികളുണ്ടാകും.
വെടിക്കെട്ട്, കാര്‍ണിവെല്‍, നാടന്‍കലാരൂപങ്ങള്‍, സര്‍ക്കസ് തുടങ്ങി 400 പരിപാടികള്‍. സൌദിയിലെ 23 നഗരങ്ങളും വിനോദ പരിപാടികളാല്‍ പെരുന്നാളിന് വീര്‍പ്പു മുട്ടും. പെരുന്നാള്‍ ആഘോഷത്തിന്റെ വിശമായ കലണ്ടര്‍ രണ്ടു ദിവസം കൊണ്ട് പുറത്തു വിടും. ഏതൊക്കെ നഗരങ്ങളില്‍ എന്തൊക്കെ പരിപാടികളെന്നത് ഇതിലൂടെ അറിയാം. ടുഗെദര്‍ ഇന്‍ ഈദ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയും വിശദാംശങ്ങളറിയാം. ഈ വര്‍ഷം 5,000 വിനോദ പരിപാടികളാണ് സൌദി എന്റര്‍ടെയ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. അതിലെ നാന്നൂറെണ്ണമാണ് പെരുന്നാളിന് വിരുന്നെത്തുകക. എണ്ണേതര സമ്പദ് ഘടന ലക്ഷ്യം വെച്ചാണ് വിനോദ പരിപാടികള്‍ പ്രഖ്യാപിച്ചത്. ബഹ്റൈന്‍, ദുബൈ, തുര്‍ക്കി, ലെബനോന്‍, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള സമീപ രാജ്യങ്ങളിലേക്കാണ് വിനോദത്തിനായി സൌദികള്‍ പോകാറ്. അതീ വര്‍ഷത്തോടെ കുറയും. ഏറ്റവും കൂടുതല്‍ സൌദികളെത്തുന്ന ബഹ്റൈനാകും തീരുമാനം സാമ്പത്തികമായി ബാധിക്കുക. രാജ്യത്ത് ഇതിനകം നടത്തിയ വിനോദ പരിപാടികള്‍ വന്‍ വിജയമായിരുന്നു.