മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
മലപ്പുറം കോട്ടക്കൽ കാവതികളം സ്വദേശി കാവുങ്ങൽ സൈദലവിയാണ് മരിച്ചത്
Update: 2024-11-16 14:28 GMT
ജിദ്ദ: മലപ്പുറം കോട്ടക്കൽ കാവതികളം സ്വദേശി കാവുങ്ങൽ സൈദലവി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. 20 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണാനന്തരകർമ്മങ്ങൾക്ക് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് നേതൃത്വം നൽകും.