ഒമാനില്‍ വിൽപന, വിതരണ മേഖലയിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ തീരുമാനം
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ മേഖലയിൽ ഈ മേഖലയ 11000ത്തിലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം
ഒമാനിൽ മലയാളികൾ അടക്കം വിദേശികൾ കൂടുതലായി ജോലി ചെയ്യുന്ന വിൽപന, വിതരണ മേഖലയിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ തീരുമാനം. അടുത്ത മൂന്ന്
വർഷത്തിനുള്ളിൽ ഈ മേഖലയിൽ ഈ മേഖലയ 11000ത്തിലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ശൂറാ കൗൺസിലിലെ യൂത്ത് ആന്റ് ഹ്യൂമൻ റിസോഴ്സസ് കമ്മിറ്റി അംഗങ്ങളും സെയിൽസ് ആന്റ് ഡിസ്ട്രിബ്യൂഷൻ മേഖലയിലെ സ്വദേശിവത്കരണ കമ്മിറ്റി പ്രതിനിധികളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. സ്വദേശികൾക്ക്
തൊഴിൽ ലഭ്യമാക്കുന്ന വിഷയത്തിലുള്ള ശൂറാ കൗൺസിൽ ഇടപെടലുകളുടെ തുടർ നടപടിയെന്ന നിലയിലാണ്
യോഗം ചേർന്നത് . സർക്കാർ നിശ്ചയിച്ച സ്വദേശിവത്കരണ തോതും കമ്പനികൾ കൈവരിച്ച തോതും യോഗം ചർച്ച ചെയ്തു. 2016ലെ കണക്ക്
അനുസരിച്ച് സെയിൽസ് ആന്റ് ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽ 201,588 ലക്ഷം സ്വദേശികളാണ് തൊഴിലെടുക്കുന്നത്.