ഒന്നരമാസത്തെ കാത്തിരിപ്പിന് വിരാമമായി, മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് 

സൗദിയിലെ ദമ്മാമില്‍ ഒന്നര മാസം മോര്‍ച്ചറിയില്‍ കിടന്ന മലയാളിയുടെ മൃതദേഹം നാട്ടില്‍ അയക്കാന്‍ നടപടിയായി. 

Update: 2018-07-08 06:03 GMT
Advertising

സൗദിയിലെ ദമ്മാമില്‍ ഒന്നര മാസം മോര്‍ച്ചറിയില്‍ കിടന്ന മലയാളിയുടെ മൃതദേഹം നാട്ടില്‍ അയക്കാന്‍ നടപടിയായി. കമ്പനി നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ എംബസിയെ ഏല്‍പ്പിച്ചതോടെയാണ് മൃതദേഹം കൊണ്ടു പോകാന്‍ നടപടി ആയത്. കൊല്ലം സ്വദേശി ആന്റണിയുടെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നര മാസം മുമ്പ് മരിച്ച കൊല്ലം സ്വദേശി ആന്റണി ആൽബർട്ടിന്‍റെ മൃതദേഹമാണ് നാട്ടിലയക്കാനുള്ള നടപടിയായത്.

ദമ്മാം അല്ഖോബരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ആന്റണി ആല്‍ബര്‍ട്ട്. മരിക്കുന്ന സമയത്ത് പതിമൂന്ന്‍ മാസത്തെ ശമ്പള കുടിശികയും, 28 വര്‍ഷത്തെ സര്‍വീസ് തുകയും ഉള്‍പ്പെടെ 79000 റിയാലാണ് ആന്റണി അല്‍ബേര്‍ട്ടിന് ലഭിക്കാനുണ്ടായിരുന്നത്. ഈ തുക കഴിഞ്ഞ ദിവസം കമ്പനി എംബസ്സിയുടെ എക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതോടെ തുടര്‍ നടപടികള്‍ ആരംഭിച്ചു.

Full View

മൃതദേഹം നാട്ടില്‍ അയക്കുന്നത് നീണ്ടതോടെ അല്‍ബര്‍ട്ടിന്റെ സഹോദരന്‍ നാട്ടിലെയും എംബസിയിലെയും അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് നടപടികള്‍ വേഗത്തിലാക്കാന്‍ കാരണമായി. ടിക്കറ്റ് ലഭ്യമാകുന്ന മുറക്ക് അടുത്ത ദിവസം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ये भी पà¥�ें- സൗദിയില്‍ മലയാളിയുടെ മൃതദേഹം ഒന്നരമാസമായി മോര്‍ച്ചറിയില്‍

Tags:    

Similar News