ഇറാനുയര്‍ത്തുന്ന ഭീഷണി ചര്‍ച്ചകള്‍ക്കായി യു എസ് സെക്രട്ടറി സൌദിയിലേക്ക്
ഇറാനെതിരായ അമേരിക്കന്‍ നീക്കത്തിന് പിന്തുണ തേടുന്ന വിവിധ രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സൌദിയിലും എത്തുന്നത്. ജിദ്ദയിലെത്തുന്ന അദ്ദേഹം യു എസ് സംഘത്തിനൊപ്പം സൌദി ഭരണാധികാരികളെ കാണും.
ഇറാനുയര്‍ത്തുന്ന ഭീഷണി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ ഊര്‍ജ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി സൌദിയിലേക്ക്. ഇറാനെതിരായ നടപടികളില്‍ അമേരിക്കയുടെ നിലപാടറിയിക്കാനും സൌദി പിന്തുണ നേടാനുമാണ് സന്ദര്‍ശനം.
ഇറാനുമായുളള എണ്ണ ഇടപാട് നിര്‍ത്താന്‍ വിവിധ രാജ്യങ്ങള്‍ ആലോചിക്കുന്നതിനിടെ എണ്ണ ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് സൌദി അറേബ്യ. ഇറാനുമായുള്ള എണ്ണ ഇടപാട് നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് വിവിധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി ഫ്രാങ്ക് ആര് ഫനോണ്‍ സൌദിയിലേക്കെത്തുന്നത്.
ഇറാനെതിരായ അമേരിക്കന്‍ നീക്കത്തിന് പിന്തുണ തേടുന്ന വിവിധ രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സൌദിയിലും എത്തുന്നത്. ജിദ്ദയിലെത്തുന്ന അദ്ദേഹം യു എസ് സംഘത്തിനൊപ്പം സൌദി ഭരണാധികാരികളെ കാണും.
സൌദിക്ക് ഭീഷണിയുയര്‍ത്തുന്ന അമേരിക്കന്‍ നീക്കം ഗുണകരമാവുക പ്രമുഖ എണ്ണ ഉത്പാദക രാഷ്ട്രമായ സൌദിക്കാണ്. ഈ സാഹചര്യത്തില്‍ കൌതുകത്തോടെയാണ് പുതിയ നീക്കം എണ്ണയുത്പാദക രാഷ്ട്രങ്ങള്‍ കാണുന്നത്.