സൌദിയില്‍ കെട്ടിട വാടക വീണ്ടും ഇടിയുന്നു
ആശ്രിത ലെവിയും സ്വദേശിവത്കരണവും ശക്തമായതോടെ വിദേശി കുടുംബങ്ങള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നതാണ് കാരണം.
സൌദിയില്‍ കെട്ടിട വാടക വീണ്ടും ഇടിയുന്നു. ആശ്രിത ലെവിയും സ്വദേശിവത്കരണവും ശക്തമായതോടെ വിദേശി കുടുംബങ്ങള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നതാണ് കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെയാണ് വാടക ഇടിഞ്ഞത്. സ്വദേശികള്‍ക്കായി തുടങ്ങിയ ഭവന പദ്ധതിയും വാടക ഭാരം കുത്തനെ കുറച്ചു.
സൌദി അറേബ്യയിലാകെ നൂറു കണക്കിന് വീടുകളാണ് നിര്‍മാണത്തിലുണ്ട്‍. നിര്‍ധനര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ സബ്‍സിഡിയിലാണ് വീടുകള്‍ നിര്‍മിച്ച് നല്കുന്നത്. ആനുകൂല്യം ഭൂരിഭാഗം പേരും ഉപയോഗപ്പെടുത്തി. ഇതോടെ വാടകക്കക് താമസിച്ചിരുന്ന സ്വദേശി കുടുംബങ്ങള്‍ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് മാറി. ഇതാണ് കെട്ടിട വാടക ഇടിയാനുണ്ടായ പ്രധാന കാരണം. രണ്ടാമത്തേത് സ്വദേശിവത്കരണത്തോടെയും ഇരട്ടിച്ച ലെവിയോടെയുമുണ്ടായ സ്വദേശികളുടെ തിരിച്ചു പോക്കാണ്. നൂറുക്കണക്കിന് കുടുംബങ്ങളാണ് ലെവി കാരണം സൌദി വിട്ടത്.
മുൻ കാലത്ത് വാടക ഉയർത്തിയിരുന്ന കെട്ടിട ഉടമകൾ ഇപ്പോൾ വാടകക്കാരെ നിലനിർത്താന്‍ വാടക കുറക്കാന്‍ നിര്‍ബന്ധിതമാവുകയാണ്. സ്ഥലവും കെട്ടിട പഴക്കവും അനുസരിച്ച് അയ്യായിരം മുതല്‍ പതിനായിരം വരെ വാടക കുറഞ്ഞു. മദീന, റിയാദ്, ജിദ്ദ തുടങ്ങിയ പ്രമുഖ മേഖലകളിലും കുത്തനെ വാടക ഇടിഞ്ഞതായി റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണക്ക് സൂചിപ്പിക്കുന്നു. രണ്ട് കുട്ടികളുള്ള ഇടത്തരം ശമ്പളമുള്ളവര്ക്ക് കുടുംബത്തെ നിലനിര്‍ത്താന്‍ ലെവിയില്‍ ചെലവാകുന്നത് 7200 റിയാല്‍. ഈ തുക വാടക ഇനത്തില്‍ അഡ്ജസ്റ്റ് ചെയ്യാനാകും ചിലര്‍ക്ക്. എങ്കിലും അടുത്ത വര്‍ഷം ലെവി ഇനിയും കൂടും. ഇതോടെ വന്‍ ഇടിവാകും വാടകയിലുണ്ടാവുകയെന്നാണ് സാമ്പ ത്തിക മാധ്യമങ്ങളുടെ കണക്ക്. പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് ചേംബറുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.