ത്യാഗസ്മരണയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു

കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളും ഇന്ന് പെരുന്നാള്‍ നിറവിലാണ്

Update: 2018-08-21 11:11 GMT
Advertising

ത്യാഗസ്മരണയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിച്ചു. കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളും ഇന്ന് പെരുന്നാള്‍ നിറവിലാണ്. നാട്ടിലെ പ്രളയക്കെടുതികളുടെ നൊമ്പരവും പേറിയാണ് ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍ പെരുന്നാളിനെ വരവേറ്റത്. ഈദ്ഗാഹുകളും ദുരിതബാധിതകര്‍ക്കായി പ്രാര്‍ഥനാമുഖരിതമായി .

പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണകളാണ് ബലി പെരുന്നാളിന്റെ കാതല്‍. കടുത്ത പരീക്ഷണങ്ങളെ വിശ്വാസദാര്‍ഢ്യം കൊണ്ട് അതിജയിച്ചാണ് ഇബ്രാഹിം നബി മാതൃകയായത്. പ്രളയക്കെടുതി തീര്‍ത്ത പരീക്ഷണങ്ങളെയും വിശ്വാസദാര്‍ഢ്യം കൊണ്ട് അതിജീവിക്കണമെന്ന് ഇമാമുമാര്‍ ആഹ്വാനം ചെയ്തു. പ്രളയത്തിന്റെ നഷ്ടങ്ങളും വേദനയും പേറിയാണ് പലരും പെരുന്നാള്‍ നമസ്കരിക്കാന്‍ എത്തിയത്.

മലയാളത്തില്‍ ഖുത്തുബയുള്ള പ്രവാസികളുടെ ഈദ്ഗാഹുകള്‍ മാത്രമല്ല, മതകാര്യമന്ത്രാലയത്തിന് കീഴില്‍ അറബികള്‍ സംഘടിപ്പിച്ച ഈദ്ഗാഹുകളിലും പള്ളികളിലും കേരളത്തിനായുള്ള പ്രാര്‍ഥനകള്‍ നടന്നു. പ്രളയകാലത്ത് ദുരിതാശ്വാസരംഗത്തും വിശ്വാസികള്‍ അവരുടെ കര്‍മങ്ങള്‍ നിര്‍വഹിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് ഈദ്ഗാഹുകള്‍.

Full View

.

Tags:    

Similar News